ഇനി ഇഷ്ടമുള്ള സ്റ്റിക്കറുകള്‍ മാത്രം തിരഞ്ഞെടുക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

February 4, 2019

ജനപ്രീയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് ഇടയ്ക്കിടെ ഉപഭോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചറുകളും അവതരിപ്പിക്കാറുണ്ട്. പുതിയ ഒരു ഫീച്ചര്‍കൂടി അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. സ്റ്റിക്കറുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് ഇഷ്ടമുള്ള സ്റ്റിക്കറുകള്‍ മാത്രം തെരഞ്ഞെടുക്കാനുള്ള സൗകര്യമാണ് വാട്‌സ്ആപ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയ്ഡ് ബീറ്റാ2.19.33 വേര്‍ഷനിലാണ് പുതിയ സൗകര്യം ലഭ്യമാവുക.

ഇതുവരെ ഒരു പ്രത്യേക സ്റ്റിക്കര്‍ ഡൗണ്‍ലോഡ് ചെയ്യണമെങ്കില്‍ ആ സ്റ്റിക്കര്‍ ഉള്‍പ്പെട്ട മുഴുവന്‍ സ്റ്റിക്കര്‍ പാക്കുകളും ഡൗണ്‍ലോഡ് ചെയ്യണമായിരുന്നു. പുതിയ ഫീച്ചര്‍ പ്രകാരം ഇനിമുതല്‍ ഇഷ്ടമുള്ള സ്റ്റിക്കര്‍ മാത്രമായി ഡൗണ്‍ലോഡ് ചെയ്യാം.

പുതിയ ഫീച്ചര്‍ ലഭ്യമാകണമെങ്കില്‍ ആന്‍ഡ്രോയ്ഡ് ബീറ്റ വേര്‍ഷന്‍ 2.19.33 ലേക്ക് അപ്പ് ഡേറ്റ് ചെയ്യണം. തുടര്‍ന്ന് സ്റ്റിക്കര്‍ സ്റ്റോറില്‍ നിന്നും ഇഷ്ടമുള്ള സ്റ്റിക്കറുകളില്‍ ലോങ് പ്രസ് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം.