ആലാപനത്തില്‍ അതിശയിപ്പിച്ച് അഞ്ജു; നൊസ്റ്റാള്‍ജിയ ഉണര്‍ത്തി കവര്‍സോങ്

പാട്ടുകള്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്…? ചിലപ്പോള്‍ സങ്കടങ്ങളെ മറക്കാന്‍ മറ്റു ചിലപ്പോള്‍ സന്തോഷത്തിന് ഇരട്ടി മധുരം നല്കാന്, അതുമല്ലെങ്കില്‍ വെറുതെയിങ്ങനെ കേട്ടിരിക്കാന്‍…. പാട്ടിനെ കൂട്ടു പിടിക്കുന്നവരാണ് പലരും. ആത്രമേല്‍ ആര്‍ദ്രമാണല്ലോ പാട്ടെന്ന മഹാ വിസ്മയം. പാട്ടുകളില്‍ ചിലത് എത്ര തവണ കേട്ടാലും മടുപ്പ് തോന്നാത്തവയാണ്. ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് കേള്‍ക്കുമ്പോള്‍ ഭംഗി കൂടുതല്‍ തോന്നും അവയ്ക്ക്.
കാലാന്തരങ്ങള്‍ക്കും മുമ്പുള്ള പാട്ടുകളോട് ഒരിഷ്ടം കൂടുതലാണ് മലയാളികള്‍ക്ക്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഇത്തരം പാട്ടുകളില്‍ ജീവന്റെ ഒരു കണിക ബാക്കി നില്ക്കുന്നുണ്ടെന്നതാണ് വാസ്തവം. ഇക്കാലത്ത് പലപ്പോഴും ഇത്തരം പഴയ പാട്ടുകള്‍ കവര്‍ സോങുകളായി പുറത്തിറങ്ങാറുണ്ട്. പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട പാട്ടുകളുടെ കവര്‍ വേര്‍ഷനുകള്‍ ഒരുക്കുന്നതില്‍ മിടുക്കിയാണ് ഗായിക അഞ്ജു ജോസഫ്. പലപ്പോഴും മനോഹരമായ കവര്‍ സോങുകള്‍ ഒരുക്കിക്കൊണ്ട് അഞ്ജു പ്രേക്ഷകരെ അതിശയിപ്പിക്കാറുണ്ട്.ഇപ്പോഴിതാ മനോഹരമായ ഒരു കവര്‍ സോങിലൂടെ വീണ്ടും ശ്രദ്ധേയമാവുകയാണ് മലയാളികളുടെ പ്രിയ ഗായിക അഞ്ജു ജോസഫ്. മലയാളികള്‍ എക്കാലത്തും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ക്കാണ് കവര്‍ ഒരുക്കിയിരിക്കുന്നത്. കണ്ണാടിക്കയ്യില്‍…., തങ്കത്തോണി…. എന്നീ രണ്ട് സുന്ദര ഗാനങ്ങള്‍ക്കാണ് അഞ്ജു കവര്‍ വേര്‍ഷന്‍ ഒരുക്കിയിരിക്കുന്നത്. പിഎസ് ജയ്ഹരിയാണ് മ്യൂസിക് പ്രൊഡക്ഷന്‍.
Read more:“അച്ഛന് കാണുന്നുണ്ടെന്ന് എനിക്കറിയാം”; ‘ലൂസിഫര്‍’ അച്ഛന് സമര്‍പ്പിച്ച് പൃഥ്വിരാജ്
ജോണ്സണ് മാസ്റ്ററുടെ നിത്യ ഹരിതങ്ങളായ ഈ രണ്ട് ഗാനങ്ങളും മാസറ്റര്ക്കുള്ള സമര്‍പ്പണമായാണ് അഞ്ജു പുനരാവിഷ്കരിച്ചിരിക്കുന്നത്. കവര്‍ സോങില്‍ അഞ്ജുവിന്റെ ആലാപനം എടുത്തു പറയേണ്ടതുണ്ട്. പഴമയുടെ തനിമ ഒട്ടും ചോരാതെ അത്രമേല്‍ ഭാവാര്‍ദ്രമായാണ് ഈ രണ്ടു ഗാനങ്ങളും ആലപിച്ചിരിക്കുന്നത്. ഏറെ മികച്ചത് എന്നാണ് ആസ്വാദകരില്‍ പലരുടെയും കമന്റ്. അടുത്തിടെ മേലെ മേലേ മാനം എന്നു തുടങ്ങുന്ന താരാട്ടുപാട്ടിനും അഞ്ജു മനോരഹമായ കവര്‍ ഒരുക്കിയിരുന്നു. എന്തായാലും പുതിയ കവര്‍ വേര്‍ഷന്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.