അണിഞ്ഞൊരുങ്ങി സയേഷ, കൈപിടിച്ച് ആര്യ; വിവാഹ ചിത്രങ്ങൾ കാണാം…

തമിഴ് നടന് ആര്യയും നടി സയേഷയും തമ്മിലുള്ള വിവാഹാഘോഷ ചടങ്ങുകൾ ഇന്നലെ ആരംഭിച്ചു.. ഇന്ന് നടന്ന വിവാഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പരമ്പരാഗത മുസ്ലീം രീതിയിലാണ് വിവാഹം നടക്കുന്നത്.
അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒപ്പം സിനിമ മേഖലയിലെ വളരെ അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്.
അതേസമയം ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്ത്, ആദിത്യ പഞ്ജോലി, സൂരജ് പഞ്ജോലി, അഞ്ജൂ മഹേന്ദ്രൂ, നടി സെറീന വഹാബ്, അല്ലു അര്ജുന് തുടങ്ങി നിരവധി താരങ്ങളാണ് ഇന്നലെ ഒരുക്കിയ സംഗീത് ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയത്. ചടങ്ങിലെ ചിത്രങ്ങൾ കാണാം..
അതേസമയം ഈ കഴിഞ്ഞ പ്രണയദിനത്തിലാണ് വിവാഹം വെളിപ്പെടുത്തി നടൻ ആര്യ എത്തിയത് .ഒപ്പം വിവാഹ ക്ഷണക്കത്ത് പരിചയപ്പെടുത്തടി വധു സയേഷയും രംഗത്തെത്തി. ഇരുവരും വളരെ കാലങ്ങളായി പ്രണയത്തിലായിരുന്നു. എന്നാൽ വലെന്റൈൻസ് ദിനത്തിലാണ് ഔദ്യോകികമായി ഇരുവരും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്.
കുടുംബത്തിന്റെയും മാതാപിതാക്കളുടെയും അനുഗ്രഹത്തോടെ പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുകയാണെന്നും മാർച്ചിൽ വിവാഹം ഉണ്ടെന്നും ഇരുവരും നേരത്തെ ട്വിറ്ററിൽ കുറിച്ചിരുന്നു.
ഗജിനികാന്ത് എന്ന ചിത്രത്തിൽ സയേഷയായിരുന്നു ആര്യയുടെ നായിക. ഈ സിനിമയുടെ സെറ്റിൽവച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. റിലീസിനൊരുങ്ങുന്ന മോഹന്‍ലാൽ–സൂര്യ ചിത്രം കാപ്പാനിലും ആര്യയും സയേഷയും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. കെ.വി ആനന്ദാണ് ‘കാപ്പാന്’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്.
ബോമന്‍ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ് ‘കാപ്പാന്’ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
View this post on Instagram
sayyeshaa dancing at her sangheet function ? #sayyesha #tamil #kollywood#arya#marriage#love