മമ്മൂട്ടിയെക്കുറിച്ച് എല്ലാവരും അറിയാൻ ആഗ്രഹിക്കുന്ന ആ കാര്യമിതാണ്- ബിഷപ്പ്
അഭിനയത്തിലെ മികവ് കൊണ്ട് മാത്രമല്ല, നന്മ നിറഞ്ഞ മനസുകൊണ്ട് കൂടിയാണ് മമ്മൂട്ടി മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്. ലോകമെങ്ങും ആരാധകരുള്ള ഈ താരത്തിനെ കുറിച്ച് ഓർത്തഡോക്സ് സഭ ബിഷപ്പ് ഡോ. മാത്യൂസ് മാർ സേവേറിയോസിന്റെ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
കഴിഞ്ഞ ഒരുപാട് വർഷങ്ങളായി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹ്യ വിഷയങ്ങളിലുമൊക്കെയായി മമ്മൂട്ടി ചെയ്യുന്ന ഒരുപാട് നന്മകളെക്കുറിച്ച് വിവരിച്ചിരിക്കുകയാണ് ബിഷപ്പ് ഡോ. മാത്യൂസ് മാർ സേവേറിയോസ്.
ബിഷപ്പിന്റെ വാക്കുകള്: നിരവധി ഭാഷകളില് അഭിനയിച്ചിട്ടുള്ള മെഗാസ്റ്റാര് എന്നതിലുപരി രണ്ടര ശതാബ്ദത്തിലേറെയായി കാരുണ്യ പദ്ധതികളും ഭാഗമായിരുന്ന വ്യക്തിയാണ് മമ്മൂട്ടി. ഇരുപത്തിയഞ്ചു വര്ഷങ്ങള്ക്കു മുമ്പാണ് പെയ്ന് ആന്റ് പാലിയേറ്റീവ് കെയര് ആരംഭിക്കുന്നത്. അതും ഇരുപത്തിയഞ്ചു ലക്ഷം രൂപ കൊണ്ട്. ഈ സംരഭമാണ് പിന്നീട് കാഴ്ച എന്ന പേരിൽ അറിയപ്പെട്ടത്.
നേത്രരോഗികള്ക്ക് സൗജന്യ ശസ്തക്രിയ നടത്തി കാഴ്ച്ച ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2004-ലാണ് കെയര് ആന്റ് ഷെയര് ഇന്റര്നാഷണല് ഫൗണ്ടേഷന് ആരംഭിക്കുന്നത്. പിന്നീട് 2008-ല് ആരംഭിച്ച ഹൃദയ ശസ്തക്രിയ പദ്ധതിയനുസരിച്ച് 170 ഹൃദ്രോഗികള്ക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്തി. 673 കുഞ്ഞുങ്ങള്ക്ക് സൗജന്യ ഹൃദയശസ്ത്ര നടത്തി കൊടുത്തു. അതോടൊപ്പം പ്ലസ് ടു പാസായ വിദ്യാര്ഥികളുടെ തുടര്പഠനത്തിനു വേണ്ടി തുടക്കമിട്ട വിദ്യാമൃതം പദ്ധതി, ആദിവാസി ക്ഷേമം മുന്നിര്ത്തിയുള്ള പൂര്വികം പദ്ധതി.. ഇതിനെല്ലാം മമ്മൂട്ടി നേതൃത്വം വഹിച്ചിരുന്നു.
അതുപോലെ സ്കൂള് കോളേജ് വിദ്യാര്ഥികള്ക്കിടയില് ബോധവത്കരണം, സൗജന്യ വൃക്ക മാറ്റിവെക്കല് ശസ്ത്രക്രിയ അങ്ങനെ പോകുന്നു മമ്മൂട്ടിയുടെ പ്രവര്ത്തനങ്ങള്..അതേസമയം മമ്മൂട്ടിയെക്കുറിച്ച് എല്ലാവരും അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ് അദ്ദേഹത്തിന്റെ വിജയരഹസ്യവും സൗന്ദര്യ രഹസ്യവും എന്നാൽ അതിന് കാരണം എത്ര ഷൂട്ടിങ് തിരക്കുകൾ ഉണ്ടായാലും അദ്ദേഹം നിസ്കാരം മുടക്കാറില്ല എന്നതുതന്നെയാണ്. ബിഷപ്പ് പറഞ്ഞു നിർത്തി..