ദൂരദര്‍ശന്റെ വാര്‍ത്താ സംഗീതത്തിന് ഒരു കിടിലന്‍ ടിക് ടോക്ക് വീഡിയോ; കൈയടിച്ച് സോഷ്യല്‍ മീഡിയ
നിത്യഹരിത ഗാനങ്ങള്‍ എത്രയൊക്കെ ഉണ്ടെങ്കിലും ദൂരദര്‍ശന്റെ തീം മ്യൂസിക്കിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. ഒരുപക്ഷെ പലരെയും ബാല്യത്തിന്റെയും കൗമാരത്തിന്റെയുമെല്ലാം ഓര്മ്മയിലേക്കെത്തിക്കാന് ഈ ഒരൊറ്റ പശ്ചാത്തല സംഗീതം മതി. പ്രേക്ഷക ഹൃദയങ്ങളില്‍ അത്രമേല്‍ ആഴത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട് ദുരദര്‍ശന്റെ തീം മ്യൂസിക്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ദൂരദര്‍ശന്റെ ഈ തീം മ്യൂസിക് ഒരുതരം വികാരമാണ്.
ഇപ്പോഴിതാ ദൂരദര്‍ശന്റെ വാര്‍ത്താ സംഗീതത്തിനു ഒരു കിടിലന്‍ ബ്രേക്ക് ഡാന്‍സ്. ഈ ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. കുറച്ചു ദൈര്‍ഘ്യം മാത്രമുള്ള ഈ ടിക് ടോക്ക് വീഡിയോയ്ക്ക് നിറഞ്ഞു കൈയടിക്കുകയാണ് കാഴ്ചക്കാര്‍. ടിക് ടോക്ക് വീഡിയോകള്‍ പ്രേക്ഷകര്‍ക്കിടയില്‍ സ്ഥാനം പിടിച്ചിട്ട് കാലം കുറച്ചേറെയായി. പ്രായഭേദമന്യേ ടിക് ടോക്കില്‍ താരമാകുന്നവരും ഇക്കാലത്ത് നിരവധിയാണ്. ടിക് ടോക്കില്‍ പലതരം പരീക്ഷണം നടത്തി വൈറലാകാന്‍ ആഗ്രഹിക്കുന്നവരാണ് മിക്കവരും. എന്നാല്‍ ദൂരദര്‍ശന്റെ വാര്‍ത്താ സംഗീതത്തിനു തികച്ചും വേറിട്ടൊരു നൃത്താവിഷ്കാരം ഒരുക്കിയിരിക്കുന്ന വൈശാഖ് നായര്‍ എന്ന യുവാവിന്റെ ക്രിയേറ്റിവിറ്റിയെ എടുത്തു പറയേണ്ടതുണ്ട്.
മനോഹരമായ ഈ ദൂരദര്ശന് തീം മ്യൂസിക്കിന് അതിമനോഹരമായിതന്നെ ചുവടുകള്‍ വെയ്ക്കുന്നുണ്ട് ഈ യുവാവ്. വിഡീയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമായി. ഈ ടിക് ടോക്ക് വീഡിയോയിലെ വൈശാഖിന്റെ മെയ് വഴക്കത്തെ പുകഴ്ത്തുകയാണ് പലരും.
Doordarshan would not hv imagined this in their wildest dreams !! ? pic.twitter.com/epJ86aVssE
— (•ิ_•ิ) Silk (@Ya5Ne) March 4, 2019
അതേസമയം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിന്റെ ടീസറിലും ദുരദര്‍ശന്റെ പഴയ വാര്‍ത്ത സംഗീതം ഇടം നേടിയിരുന്നു. ഈ ഈണത്തിന് നൃത്തം ചെയ്യുന്ന നാല് പേരോടെയാണ് ചിത്രത്തിന്റെ ടീസര്‍ ആരംഭിച്ചത്.
Read more:താമരക്കുളത്തിലെ ഉരുളിയില്‍ മാനം നോക്കി കിടക്കുന്ന കുഞ്ഞ്; ഈ ചിത്രം പിറന്നതിങ്ങനെ: വീഡിയോ
മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്സ്’. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ശ്യാം പുഷ്കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷെയ്ന് നിഗം, സൗബിന് സാഹിര്‍, ശ്രീനാഥ് ഭാസ്, ഫഹദ് ഫാസില്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.