ഇത്തവണ മമ്മൂട്ടിയും ദുൽഖറുമല്ല താരം; വൈറലായി കുഞ്ഞുമറിയത്തിന്റെ പുതിയ ചിത്രം
മലയാളത്തിലും തെന്നിന്ത്യയിലും നിറഞ്ഞു നിൽക്കുന്ന മമ്മൂട്ടിയേയും ബോളിവുഡിൽ വരെ തിരക്കുള്ള താരമായി മാറിയ ദുൽഖറിനെയും പോലെ ആ വീട്ടിൽ മറ്റൊരു താരം കൂടിയുണ്ട്. ദുൽഖറിന്റെ കുഞ്ഞുമാലാഖ മറിയം അമീറാ സൽമാൻ. ഉപ്പയെയും ഉപ്പൂപ്പയെയും പോലെതന്നെ സമൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടിയുടെ കൊച്ചുമകൾ, ദുൽഖർ സൽമാന്റെ കുഞ്ഞുമകൾ മറിയം.

ഇപ്പോഴിതാ മലയാളികൾ ഒന്നടങ്കം ഹൃദയത്തോടു ചേർത്തു നിർത്തുകയാണ് മറിയത്തിന്റെയും ദുൽഖറിനെയും ഒരു ക്യൂട്ട് ചിത്രം. മമ്മൂട്ടിക്കൊപ്പം ചിരിച്ചുകൊണ്ട് മടിയിൽ ഇരിക്കുന്ന കുട്ടി മറിയത്തിന്റെ ചിത്രം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. അതിന് പിന്നാലെയാണ് അച്ഛനുമൊത്തുള്ള കുട്ടിത്താരത്തിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മറിയത്തെ ദുൽഖർ എടുത്തുപൊക്കുന്ന ചിത്രമാണ് വൈറൽ ആയിരിക്കുന്നത്.

ദുൽഖറും കുടുംബവും പങ്കെടുത്ത ഒരു ഫങ്ങ്ഷനിൽ നിന്നുള്ള രസകരമായ ചിത്രമാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. മകള്ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളെല്ലാം സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകര്ക്കായി ദുല്ഖര് പങ്കുവെക്കാറുണ്ട്. മറിയത്തിന്റെ വിശേഷങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നതും.
Read also : കൊച്ചുമകൾ മറിയത്തിനൊപ്പം മമ്മൂക്ക; പുതിയ ചിത്രവും ഏറ്റെടുത്ത് ആരാധകർ
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. ബി സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില് 25 ന് തീയറ്ററുകളിലെത്തും. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില് തിരക്കേറിയ നടനായി മാറിയ ദുല്ഖറിന്റെ ഈ വര്ഷത്തെ ആദ്യ മലയാള ചലച്ചിത്രമാണ് കോമഡി എന്റര്ടെയ്നറായ ‘ഒരു യമണ്ടന് പ്രേമകഥ’. ധര്മജന് ബോള്ഗാട്ടി, രമേശ് പിഷാരടി, ബിബിന്, സലിം കുമാർ, സൗബിൻ സാഹിർ, സൂരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തില് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
- പൂരങ്ങളുടെ നാട്ടിൽ നിന്നും കാൽപ്പന്തിന്റെ വരവറിയിച്ചൊരു ‘പൊടിപാറണ പൂരം’
- എബ്രിഡ് ഷൈന്റെ പുതിയ ചിത്രം”സ്പാ ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
- റൊമാന്റിക്കായി ധ്യാൻ ശ്രീനിവാസനും അപർണാ ദാസും; ‘ഡിയർ ജോയ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്






