നിര്‍ണായക ഏകദിനം: 100 റണ്‍സ് പിന്നിട്ട് ഓസ്ട്രേലിയ
ഇന്ത്യ- ഓസ്ട്രോലിയ ഏകദിന പരന്പരയിലെ അവസാന മത്സരത്തില്‍ ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കം. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ പത്ത് ഓവറുകള്‍ പിന്നിടുന്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് പിന്നിട്ടിരിക്കുകയാണ് ഓസ്ട്രേലിയ. ഇരു ടീമുകളെയും സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ് ഇന്നത്തെ മത്സരം. നിലവില്‍ ഇരു ടീമുകളും രണ്ട് മത്സരങ്ങളില്‍ വീതം വിജയം കൈവരച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏകദിന പരന്പരയിലെ വിജയിയെ കണ്ടെത്തുക ഇന്നത്തെ മത്സരമായിരിക്കും.
ഏറെ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ് ഇരു ടീമുകളും ഇന്ന് പോരാട്ടത്തിനിറങ്ങിയത്. രവീന്ദ്ര ജഡേജയും മുഹമ്മദ് ഷാമിയും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. യുസ്വേന്ദ്ര ചാഹലും കെ എല്‍ രാഹുലുമാണ് ഇന്നത്തെ മത്സരത്തില്‍ പുറത്തിരിക്കുക. അതുപോലെ തന്നെ ഓസ്ട്രേലിയന്‍ ടീമില്‍ നിന്നും ഷോണ്‍ മാര്‍ഷിനെയും മാറ്റിയിട്ടുണ്ട്. മാര്‍ക്കസ് സ്റ്റോയിന്സാണ് ഷോണ്‍ മാര്‍ഷിന്റെ പകരക്കാരന്.
ഡല്‍ഹിയിലെ ഫിറോഷ കോട്ല സ്റ്റേഡിയമാണ് ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരന്പരയിലെ നിര്‍ണായക മത്സരത്തിന്റെ വേദി. ശക്തമായ തിരിച്ചുവരവ് ലക്ഷ്യം വെച്ചുകൊണ്ടാണ് ഇന്ത്യയുടെ പോരാട്ടം. അതുപോലെതന്നെ വിജയം മാത്രം ലക്ഷ്യം വെച്ചുകൊണ്ടാണ് ഓസ്ട്രേലിയന്‍ താരങ്ങളും നിര്‍ണ്ണായക പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്.