സമൂഹ മാധ്യമങ്ങളിൽ തരംഗമായി മോഹൻലാൽ ഫേസ്ബുക്ക് ലൈവ്

March 18, 2019

മലയാളികളുടെ അഭിമാനവും അഹങ്കാരവുമാണ് മോഹൻലാൽ. ലാലേട്ടന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കുമൊക്കെ ആരാധകർ ഏറെയാണ്. അദ്ദേഹത്തിന്റെ ഓരോ വിശേഷങ്ങളും വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.. അതുകൊണ്ടുതന്നെ ഏറെ ആവേശത്തിലാണ് ലാലേട്ടന്റെ ഫേസ്ബുക്ക് ആരാധകർ.

ഫേസ്ബുക്കിന്റെ തന്നെ ഹൈദരാബാദ് ഓഫീസില്‍ നിന്നുള്ള മോഹന്‍ലാലുമായുള്ള ജിനുവിന്റെ ലൈവ് സംഭാഷണം സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയായിരുന്നു.. മോഹൻലാലിൻറെ ലൈവിനോപ്പം മറ്റ് പലയിടങ്ങളില്‍ നിന്നുമായി പൃഥ്വിരാജ്, ടൊവീനോ തോമസ്, സൂര്യ, മഞ്ജു വാര്യര്‍, ആന്‍റണി പെരുമ്പാവൂര്‍, മോഹന്‍ലാലിന്‍റെ ഭാര്യ സുചിത്ര, തമിഴ് സൂപ്പർ താരം സൂര്യ തുടങ്ങിയവരൊക്കെ ലൈവിൽ പങ്കുചേർന്നു.

തൽസമയം പതിനയ്യായിരത്തിലേറെ കാഴ്ചക്കാരാണ് ലൈവിൽ ഏറ്റെടുത്തത്. ഒരു മണിക്കൂറിലേറെ നീണ്ടുനിന്നു ലൈവ് മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു പങ്കുവെച്ചത്.

‘കുഞ്ഞാലിമരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ശേഷമാണ് മോഹൻലാൽ ഫേസ്ബുക്കിന്റെ ഓഫിസിൽ എത്തിയത്. പൃഥ്വിരാജും ടൊവീനോയും ലൈവിലെത്തി ലൂസിഫറിലെ മോഹന്‍ലാനെക്കുറിച്ച് പറഞ്ഞപ്പോള്‍, മോഹൻലാലിനൊപ്പമുള്ള ലൂസിഫറിലെയും കുഞ്ഞാലിമരയ്ക്കാറിലെയും മറ്റ് പഴയ ചിത്രങ്ങളിലെയും അഭിനയത്തെക്കുറിച്ചാണ് മഞ്ജു വാര്യർ പറഞ്ഞത്. മോഹന്‍ലാലിനൊപ്പം അഭിനയിച്ച കാപ്പാന്‍ എന്ന സിനിമയിലെ വിശേഷങ്ങളുമായി സൂര്യയും ലൈവിലെത്തി. ഇവർക്കൊപ്പമുള്ള മനോഹരമായ നിമിഷത്തെക്കുറിച്ച് പറയാൻ ലാലേട്ടനും മറന്നില്ല. അതേസമയം ലാലേട്ടന്റെ കൂടുതൽ വിശേഷങ്ങളുമായി ഭാര്യ സുചിത്രയും ലൈവിൽ എത്തിയത് ആരാധകരിൽ ആവേശം വർധിപ്പിച്ചു.

അതേസമയം മോഹൻലാലിൻറെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ 41 വര്‍ഷമായി സിനിമയില്‍ അഭിനയിക്കുന്ന തനിക്ക് കക്ഷിരാഷ്ട്രീയമില്ലായെന്നും എല്ലാ പാർട്ടിക്കാരെയും തനിക്ക് അറിയാമെന്നും മോഹൻലാൽ വ്യക്തമാക്കി.

എന്നാൽ മോഹൻലാലിന്റെ സർപ്രൈസിനായി കാത്തിരുന്ന ആരാധകർക്ക് ഇരട്ടി മധുരം നൽകിക്കൊണ്ടാണ് ലാലേട്ടൻ വിശേഷങ്ങളുമായി ഫേസ്ബുക്ക് ലൈവിൽ എത്തിയത്.