ഇതൊക്കെ എന്ത്..? വൈറലായി ലാലേട്ടന്റെ വർക്ക് ഔട്ട് ചിത്രം

March 11, 2019

ഏറ്റെടുക്കുന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് വേണ്ടി എത്ര റിസ്ക് എടുക്കാനും തയ്യാറാവുന്ന താരമാണ് മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാൽ. പ്രായത്തിന്റെ പ്രശ്നങ്ങളില്ലാതെ ചുറുചുറുക്കോടെ ഇരിക്കുന്ന ലാലേട്ടന്റെ ചിത്രങ്ങൾക്കും വിഡിയോകൾക്കുമൊക്കെ ആരാധകർ ഏറെയാണ്. ഇപ്പോഴിതാ മോഹൻലാൽ വർക്ക് ഔട്ട് ചെയ്യുന്നതിന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

വർക്ഔട്ട്, ഫിറ്റ്നസ് എന്നീ ഹാഷ്‌ ടാഗോടുകൂടി മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ ചിത്രം പങ്കുവെച്ചതും. അതേസമയം ഈ പ്രായത്തിലും ഇത്ര ഫ്ലെക്സിബിളായ ഒരാൾ ലാലേട്ടൻ മാത്രമേ ഉള്ളുവെന്നാണ് പലരും അഭിപ്രായപെടുന്നത്. ചിത്രത്തിന് താഴെ മികച്ച കമന്റുകളുമായി നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലൂസിഫർ. ചിത്രീകരണം പൂർത്തിയായ ചിത്രം ഈ മാസം അവസാനത്തോടെ തിയേറ്ററുകളിൽ എത്തും. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം മഞ്ജു വാര്യരും ടൊവിനോ തോമസുമടക്കം വൻ താരനിരകൾ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ആന്റണി പെരുമ്പാവൂർ നിർമ്മാണം പൂർത്തിയാക്കുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.

അതേസമയം മരയ്ക്കാർ അറബിക്കടലിന്റെ സിംഹമാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന മറ്റൊരു ചിത്രം. പ്രിയദർശൻ സംവിധാനം നിർവഹിക്കുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ മോഹൻലാലിന്റെ ചെറുപ്പം അവതരിപ്പിക്കാൻ പ്രണവ് മോഹൻലാൽ എത്തുന്നത് പ്രേക്ഷകരിൽ ആകാംഷ കൂടുതൽ വർധിപ്പിച്ചിരിക്കുകയാണ്.

Read also: കാട്ടാളൻ പൊറിഞ്ചുവിനൊപ്പം ശ്രദ്ധ നേടി ആലപ്പാട്ട് മറിയവും; നൈലയുടെ മേക്ക് ഓവറിൽ ഞെട്ടി ആരാധകർ

മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രവുമായി പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന് വാർത്തകൾ വന്നതുമുതൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. അതും ചരിത്ര പുരുഷൻ കുഞ്ഞാലിമരയ്ക്കാരുടെ ത്രസിപ്പിക്കുന്ന ജീവിത കഥയുമായി മോഹൻലാൽ എത്തുന്ന വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.