ചിതലരിച്ച ചില ഓർമ്മകൾ പങ്കുവെച്ച് പിഷാരടി…

March 9, 2019

നിരവധി വേദികളിലൂടെ മിമിക്രി കലാകാരനായും നടനായുമൊക്കെ മലയാളി പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ച താരമാണ് രമേശ് പിഷാരടി. പിഷാരടിയുടെ ചില ചിതലരിച്ച ഓർമ്മകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. നിരവധി വേദികളിലെ പെർഫോമൻസുകൾക്ക് കിട്ടിയ സർട്ടിഫിക്കറ്റ്സ് ചിതലരിച്ചതിന്റെ    ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

‘ചിതലിനറിയില്ല മൊതലിൻ വില’ എന്ന തലക്കെട്ടോടുകൂടിയാണ് താരം ചിതലരിച്ച സർട്ടിഫിക്കറ്റുകളുടെ ചിത്രങ്ങൾ പങ്കുവെച്ചത്.

പിഷാരടിയുടെ കുറിപ്പ് വായിക്കാം..

‘ചിതലിനറിയില്ല മൊതലിൻ വില’. പഴയ സർട്ടിഫിക്കറ്റുകളും സ്റ്റേജ് ഷോകളുടെ ഡേറ്റ് എഴുതിയ പേപ്പറുകളും ഈർപ്പം ഇറങ്ങിയും മറ്റും ചീത്തയായ അവസ്ഥയിൽ കിട്ടി . ഇനി ഇപ്പൊ ഫോട്ടോ എടുത്തു സൂക്ഷിക്കാം എന്നു കരുതി…2005 ഡിസംബറിൽ 25 പരിപാടി!!!!

മഴക്കാലമായ ജൂലൈയിൽ 10 പരിപാടി!! ഒരു റേഡിയോ ഇന്റർവ്യൂവിൽ “മാസം 30 സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട് “എന്നു പറഞ്ഞപ്പോൾ അവതാരകയുടെ അടുത്ത ചോദ്യം “മുപ്പതോ? തള്ളല്ലല്ലോ അല്ലെ? തള്ളികളായനാവില്ലല്ലോ പിന്നിട്ട വഴികളിലെ നേർ ചിത്രങ്ങൾ.’

 

View this post on Instagram

 

ചിതലിനറിയില്ല മൊതലിൻ വില??? പഴയ സർട്ടിഫിക്കറ്റുകളും സ്റ്റേജ് ഷോകളുടെ ഡേറ്റ് എഴുതിയ പേപ്പറുകളും ഈർപ്പം ഇറങ്ങിയും മറ്റും ചീത്തയായ അവസ്ഥയിൽ കിട്ടി . ഇനി ഇപ്പൊ ഫോട്ടോ എടുത്തു സൂക്ഷിക്കാം എന്നു കരുതി… 2005 ഡിസംബറിൽ 25 പരിപാടി!!!! മഴക്കാലമായ ജൂലായിൽ 10 പരിപാടി!! ഒരു റേഡിയോ ഇന്റർവ്യൂവിൽ “മാസം 30 സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട് “എന്നു പറഞ്ഞപ്പോൾ അവതാരകയുടെ അടുത്ത ചോദ്യം “മുപ്പതോ? തള്ളല്ലല്ലോ അല്ലെ?? തള്ളികളായനാവില്ലല്ലോ പിന്നിട്ട വഴികളിലെ നേർ ചിത്രങ്ങൾ …???

A post shared by Ramesh Pisharody (@rameshpisharody) on


പഞ്ചവർണ്ണ തത്തയ്ക്ക് ശേഷം മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗാനഗന്ധർവൻ. ഗാനമേളകളില്‍ പാടുന്ന കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. ‘ഗാനഗന്ധർവൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന കുടുംബ ചിത്രമാണ്.

Read also : ആക്ഷൻ പറഞ്ഞ് ഷാജോൺ, അഭിനയിക്കാൻ പൃഥ്വി; ‘ബ്രദേഴ്‌സ് ഡേ’യുടെ വിശേഷങ്ങൾ…

ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത പഞ്ചവർണ്ണ തത്ത പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു