അതീവ സുന്ദരിയായി ലച്ചു; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
കുട്ടികൾക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട പരമ്പരയാണ് ഫ്ലവേഴ്‌സിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. ഉപ്പും മുളകിലൂടെ കുറഞ്ഞ കാലയളവിനുള്ളിൽ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് ലച്ചു എന്ന് മലയാളികൾ സ്നേഹപ്പൂർവം വിളിക്കുന്ന ജൂഹി റുസ്താഖി. ലച്ചുവിന്റെ മേക്ക് ഓവറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ലച്ചുവിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പുതിയ ചിത്രങ്ങൾ പങ്കുവെയ്ക്കപ്പെട്ടത്.
ഒരു ശരാശരി മലയാളിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്ന പരമ്പരയ്ക്ക് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പരമ്പരയിൽ ബിജു സോപാനം നിഷ സാരംഗ് എന്നിവരുടെ അഞ്ച് മക്കളിൽ ഒരാളായാണ് ജൂഹി പ്രത്യക്ഷപെടുന്നത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ പ്രിയപ്പെട്ടവരായി ഇതിനോടകം മാറിക്കഴിഞ്ഞു.
View this post on Instagram
? ?@ajmal_photography_ ?@paisleestudio Styling @asaniya_nazrin Mua @ashna_aash
Read also: ഇത് നീലുവിന്റെ സ്വന്തം കുഞ്ഞാവ; വൈറലായ വീഡിയോ കാണാം
പരമ്പരയിൽ മെക്കാനിക്കായ ബാലചന്ദ്രന്റെ വേഷത്തിലാണ് ബിജു സോപാനം എത്തുന്നത്. ബിജുവിന്റെ ഭാര്യ നീലുവായി നിഷയും വേഷമിടുന്നു. മക്കളായി വിഷ്ണു (മുടിയൻ), ലെച്ചു, കേശു, ശിവ, പാറുക്കുട്ടി എന്നിവരും എത്തുന്നു.
സാധാരണ സീരിയലുകളിൽ നിന്നും വ്യത്യസ്തമായി ഒരു സാധാരണക്കാരന്റെ കുടുംബത്തിൽ സംഭവിക്കുന്ന കാര്യങ്ങളെ സാധാരണക്കാരുടെ ഭാഷയിൽ അവതരിപ്പിക്കുന്നു എന്നതാണ് ഉപ്പും മുളകിനെ ഇത്രമാത്രം ജനപ്രിയ പരമ്പരയാക്കി മാറ്റുന്നത്.