വാര്‍ത്തയുടെ തത്സമയ സ്പന്ദനം; ’24 ന്യൂസ്’ ഇനി മുതല്‍ സണ്‍ ഡയറക്ടിലും

April 13, 2019

കുറഞ്ഞ നാളുകള്‍ക്കൊണ്ട് മലയാളികളുടെ വാര്‍ത്താ സംസ്‌കാരത്തിന് പുതിയ മുഖം നല്‍കിയ വാര്‍ത്താ ചാനലാണ് ട്വന്റി ഫോര്‍ . സ്വതന്ത്ര വാര്‍ത്താ ചാനലായ ട്വന്റി ഫോര്‍ ഇനി മുതല്‍ സണ്‍ ഡയറക്ട് ഡിറ്റിഎച്ചിലും ലഭ്യമാണ്. ഫ്ളവേഴ്സ് ഗ്രൂപ്പിലെ നിഷ്പക്ഷ വാര്‍ത്താ ചാനലായ ട്വന്റി ഫോര്‍ സണ്‍ ഡയറക്ടില്‍ 231 എന്ന ചാനല്‍ നമ്പറിലായിരിക്കും ലഭ്യമാവുക. വിശദ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍: 0484 2883100

‘നിലപാടുകളില്‍ സത്യസന്ധത’ എന്ന ആപ്തവാക്യവുമായാണ് ഫ്ളവേഴ്സ് കുടുംബത്തിന്റെ വാര്‍ത്താ ചാനലായ ’24’ പ്രേക്ഷകരിലേക്കെത്തിയത്. സത്യസന്ധമായ വാര്‍ത്തകള്‍ക്കൊണ്ടും മികവാര്‍ന്ന അവതരണങ്ങള്‍ക്കൊണ്ടും വിത്യസ്ത വാര്‍ത്താധിഷ്ഠിത പരിപാടികള്‍ക്കൊണ്ടും ഇതിനോടകം തന്നെ ട്വന്റിഫോര്‍ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.

ചാനല്‍ ലഭ്യമാകുന്ന മറ്റ് നെറ്റ് വര്‍ക്കുകള്‍.

കേരളാ വിഷന്‍: ചാനല്‍ നമ്പര്‍ 19
കോഴിക്കോട് കേബിള്‍ കമ്യൂണിക്കേറ്റേഴ്‌സ്: ചാനല്‍ നമ്പര്‍ 163
ഐ വിഷന്‍ ഡിജിറ്റല്‍: ചാനല്‍ നമ്പര്‍ 32
അതുല്യ ഇന്‍ഫോ മീഡിയ: ചാനല്‍ നമ്പര്‍ 134
യെസ് ഡിജിറ്റല്‍ സൊലൂഷ്യന്‍സ്: ചാനല്‍ നമ്പര്‍ 44
മലനാട് കമ്യൂണിക്കേഷന്‍സ്: 45
സഹ്യ ഡിജിറ്റല്‍ നെറ്റ്‌വര്‍ക്ക്: ചാനല്‍ നമ്പര്‍ 23
ആലപ്പി ഡിജിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്: ചാനല്‍ നമ്പര്‍ 20
കൊല്ലം കേബിള്‍സ് പ്രൈവറ്റ് ലിമിറ്റഡ്: ചാനല്‍ നമ്പര്‍ 300
ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍: ചാനല്‍ നമ്പര്‍ 126