പാട്ടുപാടി ഹൃദയം കീഴടക്കിയ അനന്യമോൾക്ക് സ്നേഹസമ്മാനം ഒരുക്കി ജഡ്ജസ്; വീഡിയോ

April 17, 2019

ടോപ് സിംഗറിൽ ഒരുപാട് ആരാധകരുള്ള കൊച്ചുപാട്ടുകാരിയാണ് അനന്യമോൾ. അനന്യകുട്ടിയുടെ പാട്ടുകൾ കേൾക്കാനും കുട്ടിവർത്തമാനങ്ങൾ കേൾക്കാനും ജഡ്ജസിനും കാണികൾക്കും ഒരുപോലെ ആവേശമാണ്. മനോഹര ഗാനങ്ങളിലൂടെ ടോപ് സിംഗർ വേദിയും പ്രേക്ഷക ഹൃദയവും കീഴടക്കാറുള്ള ഈ കുട്ടികുറുമ്പി ഇത്തവണ ശ്രീകുമാരൻ തമ്പി റൗഡിൽ ‘ബന്ധുവാര് ശത്രുവാര്’ എന്ന മനോഹര ഗാനവുമായാണ് വേദി കീഴടക്കാൻ എത്തിയത്. ‘ബന്ധുക്കൾ ശത്രുക്കൾ’ എന്ന ചിത്രത്തിലെ ഈ ഗാനം ആലപിച്ചിരിക്കുന്നത് കെ ജെ യേശുദാസാണ്.

ശബ്ദമാധുര്യം കൊണ്ട് വേദിയെ ഞെട്ടിച്ച ഈ കുഞ്ഞുമോൾക്ക് സ്നേഹസമ്മാനവുമായി സ്റ്റീഫൻ ദേവസ്സിയും പിഷാരടിയും എത്തിയതോടെ ടോപ് സിംഗർ കൂടുതൽ ഗംഭീരമായി.. വിഷു കൈ നേട്ടമായി മനോഹര ഗാനം ആലപിച്ച അനന്യകുട്ടിക്ക് കൈനീട്ടം നൽകി അനുരാധയും ടോപ് സിംഗർ വേദിയെ അനുഗ്രഹീതമാക്കി..

അനന്യകുട്ടിയുടെ പ്രകടനം കാണാം..

പുതുമയുള്ള പാട്ടുകളും രസകരമായ കുട്ടിവർത്തമാനങ്ങളുമായി ഓരോ തവണയും ആരാധകരുടെ മനം നിറയ്ക്കുന്ന പെർഫോമൻസാണ് ടോപ് സിംഗർ വേദിയിൽ അരങ്ങേറുന്നത്. ലോകമെങ്ങുമുള്ള മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ടോപ് സിംഗർ വേദിയിലെ കുട്ടികുറുമ്പുകളുടെ ഗാനങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ആരാധകർ ആവേശത്തോടെ സ്വീകരിച്ച റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. വിധികർത്താക്കളായ എം ജെ ജയചന്ദ്രനും, എം ജി ശ്രീകുമാറും, സിത്താരയും, അനുരാധയുമൊക്കെ കുട്ടിക്കുറുമ്പുകൾക്ക് ഒപ്പം ചേരുന്ന ടോപ് സിംഗർ ഇതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി.

Read also: മനോഹര സംഗീതവുമായി പ്രേക്ഷക ഹൃദയം കീഴടക്കി വൈഷ്ണവിക്കുട്ടി ; വീഡിയോ