നടുറോഡിലെ ഫോട്ടോഷൂട്ട്; വൈറലായി അർച്ചന കവിയുടെ വീഡിയോ

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് അർച്ചന കവി. കുറഞ്ഞ കാലയളവിനുള്ളിൽ ആരാധക ഹൃദയങ്ങളിൽ ഇടം നേടിയ താരം വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടുനിന്നെങ്കിലും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അർച്ചന കവി. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ടാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.
ഫോട്ടോഷൂട്ടിനായി താരവും സുഹൃത്തുക്കളും തിരഞ്ഞെടുത്തത് വളരെ വ്യത്യസ്തമായ ഒരു സ്ഥലമായിരുന്നു. വളരെ തിരക്കു നിറഞ്ഞ എറണാകുളം തോപ്പുംപടി പാലത്തിൽ വച്ചാണ് താരത്തിന്റെ ഫോട്ടോഷൂട്ട് നടത്തിയത്. വാഹനങ്ങൾ നിരവധി ചീറിപാഞ്ഞ് പോകുന്ന റോഡിൽ നല്ല സ്റ്റൈലിഷ് ആയി നിൽക്കുന്ന അർച്ചനയുടെ ചിത്രങ്ങളും വീഡിയോകളും അർച്ചന തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചതും.
ചിത്രത്തിന് താഴെ അടിക്കുറുപ്പും നൽകിയാണ് താരം ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ചിത്രത്തിന് അടിക്കുറിപ്പായി അര്‍ച്ചന കുറിച്ചതിങ്ങനെ, ‘അര്‍ച്ചനാ അതാ പുറകില്‍ കാര്‍ വരുന്നു, സൈഡിലേക്ക് മാറി നില്‍ക്ക്; അർച്ചന – ഞാൻ ഇനിയും ചിരിക്കണോ?, ഓക്കെ അല്ലേ..?’
സമൂഹ മാധ്യമങ്ങളിൽ തരംഗമായ അർച്ചനയുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.