ചൂടേറ്റ് വാടിയ പോലീസുകാർക്ക് മധുരം നൽകി നടൻ ബാല; വീഡിയോ

April 9, 2019

കേരളത്തത്തിൽ വേനൽ ചൂട് ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. വിവിധയിടങ്ങളിൽ സൂര്യാഘാതവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പലസ്ഥലങ്ങളിലും കുടിവെള്ളവും കിട്ടാക്കനിയായി മാറികൊണ്ടിരിക്കുകയാണ്, ഈ അവസ്ഥ തുടരുന്നതിനാൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും ദുരന്തനിവാരണ സേനയും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പകൽ സമയത്ത് പുറത്തുള്ള ജോലി ചെയ്യുന്നതിന് കർശനമായ നിയന്ത്രണവും ആരോഗ്യ വകുപ്പ് നൽകിയിട്ടുണ്ട്.

അതേസമയം പകൽ സമയത്ത് ജോലി ചെയ്യുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ട്രാഫിക്കിലും മറ്റും ജോലിചെയ്യുന്ന പൊലീസുകാരെ നമുക്ക് മിക്കപോഴും കാണാം. ഒറ്റപ്പാലത്ത് വെയിലത്ത് പണിയെടുത്ത് വാടിയ പോലീസുകാർക്ക് മധുരം നൽകാൻ സ്റ്റേഷനിൽ എത്തിയ ബാലയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ഒറ്റപ്പാലത്ത് തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയതായിരുന്നു നടൻ ബാല. വെയിലത്ത് ഇറങ്ങരുതെന്ന് കർശന നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ജോലിയുടെ ഭാഗമായി തനിക്കും പുറത്തോട്ടിറങ്ങേണ്ടി വരുന്നുണ്ടെന്നും, എന്നാൽ ഈ പൊരി വെയിലത്തും കർമ്മ നിരതരാകുന്ന പോലീസുകാർക്ക് ഒരു ബിഗ് സല്യൂട്ട് എന്നും പറഞ്ഞാണ് ബാല പോലീസ് സ്റ്റേഷനിൽ വെച്ച് കേക്ക് മുറിച്ച് വെയിലേറ്റ് വാടിയ പോലീസുകാർക്ക് മധുരം വിളമ്പിയത്. അതേസമയം കേരളത്തിൽ ഏറ്റവുമധികം ചൂട് ഉള്ള സ്ഥലങ്ങളിൽ ഒന്നാണ് ഒറ്റപ്പാലമെന്നും. പകൽ സമയത്ത് വെയിൽ കൊള്ളുന്നത് എല്ലാവരും ഒഴിവാക്കണമെന്നും ബാല പറഞ്ഞു.


അതേസമയം രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് നാല് മണി വരെ നേരിട്ട് വെയില്‍ കൊള്ളരുതെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നു. ആരോഗ്യ വകുപ്പിന്റെ കണക്കു പ്രകാരം സംസ്ഥാനത്ത് ഇതിനോടകം 300 ലധികം പേര്‍ക്ക് സൂര്യാതപം ഏറ്റിട്ടുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രത്യേക സമതിയെയും സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.

Read also: ‘ആ കഥകളിൽ കേട്ടതൊന്നും സത്യമായിരുന്നില്ല’; ‘പോലീസ്’ അറിഞ്ഞതും അറിയേണ്ടതും

ചൂടു കൂടുന്നതിനാല്‍ ശരീരത്തിലെ ജലാംശം കുറയാന്‍ സാധ്യത കൂടുതലാണ്. നിര്‍ജ്ജലീകരണം എന്നാണ് ഈ അവസ്ഥയെ പറയുന്ന പേര്. അതിനാല്‍തന്നെ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. കുറഞ്ഞത് പത്ത് ഗ്ലാസ് വെള്ളമെങ്കിലും ചൂടുകാലത്ത് ശീലമാക്കണം