കെ എം മാണി അന്തരിച്ചു

April 9, 2019

കേരളാ കോൺഗ്രസ് എം ചെയർമാൻ കെ എം മാണി അന്തരിച്ചു. 86 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഏപ്രിൽ അഞ്ചാം തിയതിയാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി ഉണ്ടായിരുന്നു. എന്നാൽ ഉച്ചയോടെ നില അതീവ ഗുരുതരമാകുകയായിരുന്നു.  വൈകിട്ട് 4. 57 ന് മരണം സ്ഥിരീകരിച്ചു.

കോട്ടയം ജില്ല മീനച്ചീൽ മരങ്ങാട്ടുപള്ളിയിൽ കർഷകദമ്പതികളായിരുന്ന തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടേയും മകനായി 1933 ൽ  മാണി ജനിച്ചു. 1975 ഡിസംബർ 26 ന് ആദ്യമായി മന്ത്രിസഭയിൽ അംഗമായ കെ.എം മാണി, കേരളത്തിൽ ഏറ്റവും കൂടുത കാലം മന്ത്രിയായിരുന്ന ശ്രീ ബേബി ജോണിന്റെ റെക്കോർഡ് [7 മന്ത്രിസഭകളിലായി 6061 ദിവസം (17 വർഷം 7 മാസം)]  മറികടന്ന് സ്വന്തം പേരിലാക്കിയിരുന്നു.. ഏറ്റവുമധികം തവണ (12 പ്രാവശ്യം) ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോർഡും മാണിക്കാണ്.

പത്ത് മന്ത്രിസഭകളിൽ അംഗമായിരുന്ന മാണി കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായിരുന്ന വ്യക്തിയാണ്..അച്ചുതമേനോൻ, കരുണാകരൻ, ആന്റണി, പി കെവി , നായനാർ എന്നിവരുടെ മന്ത്രിസഭയിലും അദ്ദേഹം അംഗമായിരുന്നു. ഏറ്റവും കൂടുതൽ നിയമ സഭകളിൽ അദ്ദേഹം മന്ത്രിയായിരുന്നു. തുടർച്ചയായി 11 നിയമസഭകളിൽ അംഗമായ അദ്ദേഹത്തിന്  4,5,6,7,9,11,13 എന്നീ ഏഴ് നിയമസഭകളിൽ മന്തിയാകാൻ അവസരം ലഭിച്ചിരുന്നു.