ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട രോഗിയായ കുഞ്ഞിനെ സ്വന്തമാക്കി ഒരു മാലാഖ; ഹൃദയം കീഴടക്കി ഒരു അമ്മയും കുഞ്ഞും
രോഗിയായ കുഞ്ഞുബാലികയ്ക്ക് അമ്മയായി ഒരു മാലാഖ…
സേവന രംഗത്തെ മാലാഖാമാരാണ് നഴ്‌സുമാർ. രോഗികൾക്ക് വേണ്ടി സ്വന്തം ജീവിതം ഒഴിഞ്ഞു വയ്ക്കുന്ന നിരവധി മാലാഖമാരുടെ കഥകൾ നാം എപ്പോഴും കേൾക്കാറുണ്ട്. കേരളത്തിലുള്ളവർക്ക് അത്രപെട്ടെന്നൊന്നും മറക്കാൻ കഴിയാത്ത ഒരു മാലാഖയാണ് ലിനി സിസ്റ്റർ. കഴിഞ്ഞ വർഷം കേരളത്തെ ഭീതിയിൽ ആഴ്ത്തിയ നിപ വൈറസിന്റെ സമയത്ത് കേരളത്തിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ലിനിയുടെ മരണം കേരളത്തെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ സമൂഹ മധ്യമങ്ങളിൽ തരംഗമാകുകയാണ് രോഗിയായി ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുബാലികയെ സ്വന്തമാക്കിയ ലിസ് സ്മിത്ത് എന്ന നഴ്‌സ്.
മയക്കുമരുന്നിന് അടിമപ്പെട്ട അച്ഛനും അമ്മയ്ക്കും ജനിച്ച കുഞ്ഞിനെ ഐ സിയുവിൽ വച്ചാണ് ലിസ് സ്മിത്ത് ആദ്യമായി കണ്ടുമുട്ടുന്നത്. അമ്മയുടെ വയറ്റിൽ നിന്നും 29-ആം മാസം ജനിച്ച ഈ കുഞ്ഞിന് മറ്റ് കുട്ടികളെ അപേക്ഷിച്ച് ഭാരം വളരെ കുറവായിരുന്നു. നിരവധി ശാരീരിക പരിമിതികൾ ഉള്ള കുട്ടിയെ ആശുപത്രിയിൽ പ്രസവിച്ചിട്ട ശേഷം അച്ഛനും അമ്മയും ഉപേക്ഷിച്ച് പോകുകയായിരുന്നു. ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട ഈ കുഞ്ഞ് ഏതാണ്ട് അഞ്ച് മാസക്കാലം ലിസിയുടെ ശുശ്രൂഷയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. പിന്നീട് നിയമനടപടികളിലൂടെ ഈ കുഞ്ഞിനെ ലിസ് സ്മിത്ത് സ്വന്തമാക്കി.
2016 ൽ താൻ ജോലിചെയ്യുന്ന ആശുപത്രിയുടെ ഐസിയുവിൽ വച്ച് കണ്ടുമുട്ടിയ ഈ കഞ്ഞുമകൾ ഇപ്പോൾ ലിസിന്റെ ജീവനും ആത്മാവും ഒക്കെയായി മാറിയിരിക്കുകയാണ്. ഐ സിയുവിൽ കണ്ടുമുട്ടിയ ഈ കുഞ്ഞുമൾക്ക് അമ്മയാകുക ലിസ് സ്മിത്തിന് അത്ര എളുപ്പമായിരുന്നില്ല. എന്നാൽ എത്ര കഷ്ടപെട്ടും ഈ കുഞ്ഞുമക്കളുടെ ചിരി സ്വന്തമാക്കാൻ മുന്നിട്ടിറങുകയായിരുന്നു ലിസ് സ്മിത്ത് എന്ന മാലാഖ.
ഐ വി എഫ് ചികിസ്തയിലൂടെ ഒരു കുഞ്ഞിന്റെ അമ്മയാകാനുള്ള ലിസ് സ്മിത്തിന്റെ ശ്രമത്തിനിടെയാണ് ഒരു ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഈ കുഞ്ഞുമോളുടെ കാര്യം ലിസിന്റെ ഓർമ്മയിൽ വന്നത്. എന്നാൽ രോഗിയായ കുഞ്ഞിനെ സ്വന്തമാക്കാനുള്ള ലിസിന്റെ തീരുമാനം എതിർത്ത് നിരവധി ആളുകൾ എത്തിയിരുന്നു. എന്നാൽ രോഗിയാണെങ്കിലും അവളെ സ്വന്തമാക്കാൻ തീരുമാനിക്കുകയായിരുന്നു ലിസ്. ഇപ്പോൾ ലിസിന്റെ പരിചരിണത്തിൽ സുഖം പ്രാപിച്ച് വരികയാണ് ഈ കുഞ്ഞുമോൾ.