ചരിത്രംകുറിച്ച് ഐഎസ്ആര്‍ഒ; കുതിച്ചുയര്‍ന്ന് എമിസാറ്റ്
ഐഎസ്ആര്‍ഒ പിഎസ്എല്‍വി – സി 45 കുതിച്ചുയര്‍ന്നു. ഇന്ത്യയ്ക്കിത് ചരിത്ര നിമിഷം. രാവിലെ 9.27 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. പിഎസ്എല്‍വിയുടെ 47-ാം ദൗത്യമാണ് ഇത്. ദേശീയ പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ എമിസാറ്റ് ഉള്‍പ്പെടെ 29 ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി സി 45 കുതിച്ചുയര്‍ന്നത്.
പ്രതിരോധ ഗവേഷണത്തിനും നിരീക്ഷണത്തിനും വേണ്ടിയള്ളതാണ് എമിസാറ്റ് ഉപഗ്രഹം. ഇലക്ട്രോണിക് ഇന്റലിജന്‍സ് സാറ്റ്ലൈറ്റ് വിഭാഗത്തിലാണ് എമിസാറ്റ് ഉല്‍പ്പെടുന്നത്. രാജ്യം പൂര്‍ണ്ണമായും എമിസാറ്റിന്റെ പരിധിയിലാണ്. അതിര്‍ത്തി നിരീക്ഷിക്കുന്നതിനും റധാറുകളില് നിന്നും സന്ദേശങ്ങള്‍ ശേഖരിക്കുന്നതിനുമെല്ലാം എമിസാറ്റ് ഉപഗ്രഹം സഹായകരമാകും. അതിനാല്‍ തന്നെ ഈ വിക്ഷേപണത്തിലെ താരവും എമിസാറ്റ് തന്നെയാണ്. 436 കിലോയാണ് എമിസാറ്റ് ഉപഗ്രഹത്തിന്റെ ഭാരം.
Read more:‘സ്പടികം’ സിനിമയെ കലര്‍പ്പില്ലാതെ സ്നേഹിച്ചവര്‍ക്ക് സന്തോഷവാര്‍ത്തയുമായി സംവിധായകന് ഭദ്രന്
മൂന്ന് ഭ്രമണ പഥങ്ങളിലുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യമാണ് പിഎസ്എല്‍വി സി45. 749 കിലോമീറ്റര്‍ ഉയരമുള്ള ഭ്രമണ പഥത്തില്‍ എമിസാറ്റ് ഉപഗ്രഹത്തെ എത്തിക്കുന്നതാണ് പിഎസ്എല്‍വി സി 45 ന്റെ ആദ്യ ദൗത്യം. തുടര്‍ന്ന് ഭൂമിയില്‍ നിന്നും 504 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണ പഥത്തിലെത്തും. എമിസാറ്റ് ഒഴികെയുള്ള ഉപഗ്രഹങ്ങളെ ഇവിടെയിറക്കും. ശേഷം വീണ്ടും പിഎസ്എള്വി ഭൂമിയില്‍ നിന്നും 485 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തുകയും അവശേഷിക്കുന്ന ഭാഗം അവിടെ നിലയുറപ്പിക്കുകയും ചെയ്യും. ഭാവി ബഹിരാകാശ പരീക്ഷണങ്ങള്‍ക്കു വേണ്ടിയാണ് ഇത്.
#WATCH live from Sriharikota: ISRO’s #PSLVC45 lifts off from Satish Dhawan Space Centre, carrying EMISAT & 28 customer satellites on board. https://t.co/ia5WKcp9lR
— ANI (@ANI) April 1, 2019