തൊഴിൽ എന്തുമാകട്ടെ.., തൊഴിലാളി ബംഗാളിയോ, മലയാളിയോ, ആരുമാകട്ടെ…അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടവ തന്നെ…
തൊഴിലാളിയുടെ മഹത്വം ഓർമിപ്പിച്ചുകൊണ്ട് ലോകം എങ്ങും ഇന്ന് തൊഴിലാളി ദിനം ആചരിക്കുന്നു. തൊഴിലാളികൾ അടിച്ചമർത്തൽ മാത്രം നേരിട്ടിരുന്ന കാലത്ത് സ്വന്തം അവകാശങ്ങളും സ്വാതന്ത്ര്യവും നേടിയെടുക്കുവാൻ വിയർപ്പും രക്തവും ഒഴുക്കിയവരുടെ ഓർമ്മ ദിനം കൂടിയാണിന്ന്. എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിശ്രമം, എട്ട് മണിക്കൂർ വിനോദം തുടങ്ങി അവകാശങ്ങളെലാം വിപ്ലവങ്ങളിലൂടെ നേടിയെടുത്തവയാണ്.
1904 -ൽ ആംസ്റ്റർഡാമിൽ നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസിൽ തൊഴിലാളികൾ തങ്ങളുടെ അവകാശങ്ങൾ നേടിയെടുത്തു. ഇതാണ് ഇന്ന് ലോക തൊഴിലാളി ദിനമായി ആചരിച്ചുപോരുന്നത്. 19-ആം നൂറ്റാണ്ടിൽ, അമേരിക്കയിലെ ഹെമാർകെറ്റിൽ തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി
അനേകം തൊഴിലാളികൾ ഒത്തു കൂടി സമരം നടത്തിയിരുന്നു. സമരത്തിനിടെ ഉണ്ടായ പ്രക്ഷോഭങ്ങളിലും മറ്റുമായി 8 പോലീസുകാരുടെ ഉൾപ്പെടെ നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. തുടർന്ന് നടന്ന അധികാര ദുർവിനിയോഗത്തിന്റെ ഭാഗമായി നിരവധി തൊഴിലാളി നേതാക്കളെയും സാധാരണ ജങ്ങളെയും അധികൃതർ കൊന്നൊടുക്കി. മെയ് ദിനം ആഘോഷിക്കുമ്പോൾ ചിക്കാഗോയിലെ ഈ സംഭവും ലോകമെങ്ങും സ്മരിക്കപ്പെടുന്നു.
Read also: ‘ആ കഥകളിൽ കേട്ടതൊന്നും സത്യമായിരുന്നില്ല’; ‘പോലീസ്’ അറിഞ്ഞതും അറിയേണ്ടതും
ഇന്ന് നാം അനുഭവിക്കുന്ന അവകാശങ്ങൾക്കെല്ലാം ധീരരും ശക്തരുമായിരുന്ന നിരവധി നേതാക്കളുടെയും തൊഴിലാളികളുടെയും ജീവന്റെ വിലയുണ്ട്.
വൈറ്റ് കോളർ ജോലികൾക്കു പിന്നാലെ പോയി മലയാളിക്കു നഷ്ടമാകുന്ന തൊഴിൽ സംസ്കാരം ഇന്ന് അന്യസംസ്ഥാന തൊഴിലാളികൾ ഏറ്റെടുത്തു കഴിഞ്ഞു. അവർക്കു വേണ്ടി നിരവധി തൊഴിലാളി കൂട്ടായ്മകൾ ഇന്ന് നിലവിലുണ്ട്. എന്നാൽ നിരവധി തൊഴിലാളികൾ പലയിടങ്ങളിലായി ഇന്നും അടിച്ചമർത്തപ്പെടുന്നുണ്ട്. അവകാശ പ്രഖ്യാപനങ്ങൾക്കൊപ്പം അവർക്ക് വേണ്ടിയുള്ള മുദ്രാവാക്യങ്ങൾ കൂടി ഉയരുന്നതാകട്ടെ ഓരോ മെയ്ദിനവും..
തൊഴിൽ എന്തുമാകട്ടെ..,
തൊഴിലാളി ബംഗാളിയോ, മലയാളിയോ, ആരുമാകട്ടെ..
വേതനം ഒരിക്കലും നിഷേധിക്കരുത്.
അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണ്ടതാണ്.