അമ്മയുടെ വയലിൻ ആസ്വദിച്ച് കുഞ്ഞുമകൻ; സ്നേഹ വീഡിയോ കാണാം..
സംഗീതം ഇഷ്മില്ലാത്തവരായി ആരുമില്ല. കുഞ്ഞു കുട്ടികൾ മുതൽ മുതിർന്നവർ വരെ സംഗീതം ആസ്വദിക്കാറുണ്ട്. ചുണ്ടിൽ പുഞ്ചിരിയും മനസിൽ സന്തോഷവും നിറയ്ക്കുന്ന പാട്ടുകളും സംഗീതോപകരണങ്ങളും എല്ലാവർക്കും പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ അമ്മയുടെ സംഗീതം ആസ്വദിക്കുന്ന കുഞ്ഞുമകന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങൾ നിറയുന്നത്.
റെയ്ച്ചല്‍ ഓഡ്രേ എന്ന യുവതിയാണ് തന്റെ പ്രിയപ്പെട്ട മകനുവേണ്ടി വയലിനിൽ വിസ്മയം സൃഷ്ടിച്ചത്. പതിനൊന്ന് മാസം മാത്രം പ്രായമായ കുഞ്ഞിന്റെ അടുത്തേക്ക് വയലിനുമായി എത്തിയ അമ്മ കുഞ്ഞിന് വേണ്ടി വളരെ മനോഹരമായി വയലിൻ വായിക്കുകയായിരുന്നു. ആദ്യമായി വയലിന്റെ ശബ്ദം കേട്ട് കുഞ്ഞ് അമ്മയുടെ അരികിലേക്ക് ഓടിയെത്തി അമ്മയുടെ ഒപ്പം സംഗീതം ആസ്വദിക്കുകയും സന്തോഷം കൊണ്ട് അമ്മയെ കെട്ടിപ്പിടിക്കുകയും അമ്മയുടെ ചുറ്റും ഓടുകയുമൊക്കെ ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നത്.
Read also: ഗവേഷക വിദ്യാർത്ഥിയാകാൻ ഒരുങ്ങി പാർവതി
റെയ്ച്ചൽ തന്നെയാണ് ഇരുവരുടെയും രസകരമായ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചതും. ആദ്യമായി വയലിൻ കേൾക്കുന്ന എന്റെ പൊന്നുമകന്റെ റിയാക്ഷൻ എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം മുപ്പത് ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി ആളുകൾ ഇത് ഷെയർ ചെയ്യുകയും ചെയ്ത് വീഡിയോയ്ക്ക് അഭിന്ദനവുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.
അമ്മയുടെയും കുഞ്ഞിന്റെയും ഈ സ്നേഹ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വീഡിയോ കാണാം..
My baby’s reaction to hearing a violin for the first time… pic.twitter.com/8ndBunAaPq
— Rachel (@AudreysMMB) March 28, 2019