സി ബി എസ് സി ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനത്തിൽ ഏറ്റവും മുന്നിൽ തിരുവനന്തപുരം
സി ബി എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിജയം 83.4 ശതമാനം. 500 ൽ 499 മാർക്ക് കരസ്ഥമാക്കിയ രണ്ട് വിദ്യർത്ഥികളാണ് ഒന്നാം സ്ഥാനം പങ്കിട്ടെടുത്തത്. ഡിപിഎസ് സ്കൂളിലെ ഹന്‍സിക ശുക്ലയും മുസഫര്‍ നഗറിലെ വിദ്യാര്‍ഥിയായ കരിഷ്മ അറോറയുമാണ് ഒന്നാം സ്ഥാനം പങ്കിട്ടെടുത്ത വിദ്യാർത്ഥികൾ. അതേസമയം ഉയർന്ന വിജയം ശതമാനം തിരുവനന്തപുരം സോണിലാണ്. 98.2 ആണ് തിരുവനന്തപുരത്തെ വിജയശതമാനം. ഡൽഹി സോണിൽ 91.87 ശതമാനം വിജയമാണ് ലഭിച്ചിരിക്കുന്നത്..
എന്നാൽ തുടര്‍ച്ചയായി ഇത് അഞ്ചാം തവണയാണ് സി ബി എസ് ഇ പരീക്ഷയില്‍ പെണ്‍കുട്ടികള്‍ ആദ്യ സ്ഥാനത്തെത്തുന്നത്. 497 മാര്‍ക്ക് നേടിയ 18 വിദ്യാര്‍ഥികളില്‍ 11 പേരും പെണ്‍കുട്ടികളാണ്. ഇത്തവണ പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ വിജയ ശതമാനം കൂടുതൽ പെൺകുട്ടികളിലാണ്. 87.3 ശതമാനം വിജയം പെൺകുട്ടികൾ നേടിയപ്പോൾ ആൺകുട്ടികൾ കരസ്ഥമാക്കിയത് 79.4 ശതമാനം വിജയമാണ്.
സിബി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലങ്ങൾ ലഭ്യമാണ്. ഫലങ്ങള്‍ മേയ് മൂന്നാം വാരത്തോടെ പ്രഖ്യാപിക്കുമെന്നായിരുന്നു ആദ്യം വ്യക്തമാക്കിയിരുന്നതെങ്കിലും നേരത്തെയാക്കാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു.
Trivandrum 98.2% pass – top performing. Over all pass percentage at 83.4%. Delhi stood third at 91.87 pass percentage@cbseindia29 @IndianExpress @ieeducation_job #CBSEResults
— Shyna Kalra (@ShynaKalra) May 2, 2019