പ്രമേഹരോഗമുള്ളവർക്ക് ആശ്വാസം പകർന്ന് ഈ ജ്യൂസ്
ഇന്ന് പ്രായഭേദമന്യേ മിക്കവരെയും ബാധിക്കുന്ന രോഗമാണ് പ്രമേഹം.. ഇതിനെ വെറുതെയൊരു രോഗമായി മാത്രം കണാൻ സാധിക്കില്ല. കാരണം ഇതൊരു രോഗമല്ല മറിച്ച് ശരീരത്തിന്റെ എല്ലാ അവയവങ്ങളെയു ബാധിക്കുന്ന രോഗാവസ്ഥയാണ്. പ്രായഭേദമന്യേ മിക്കവരെയും ഇത് അലട്ടുന്നുവെന്നതാണ് ഏറെ ശ്രദ്ധിക്കേണ്ട ഒരു കാര്യം. അതുകൊണ്ടുതന്നെ പ്രമേഹരോഗം തടയാൻ ചില പൊടികൈകൾ ഏതൊക്കെയെന്ന് നോക്കാം..
നിരവധി ഔഷധഗുണങ്ങളാൽ സമ്പന്നമാണ് നെല്ലിക്ക. കാണാൻ ചെറുതാണെങ്കിലും നെല്ലിക്കയുടെ ഗുണങ്ങൾ എണ്ണിയാൽ തീരാത്തത്രയാണ്.നെല്ലിക്ക സ്ഥിരമായി കഴിക്കുന്നത് പല രോഗങ്ങളിൽ നിന്നും നമ്മെ മോചിപ്പിക്കും. ആരോഗ്യത്തിനും ശരീരത്തിനും അത്യുത്തമമായ ഘടകങ്ങളാണ് നെല്ലിക്കയിൽ അടങ്ങിയിരിക്കുന്നത്. വിറ്റാമിൻ സി, ഫൈബർ, മിനറൽസ്, കാൽസ്യം, ആന്റിഓക്സിഡന്റ്, തുടങ്ങി നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ നിരവധിയാണ്.
ദഹനപ്രശ്നങ്ങൾക്കും വയറിലുണ്ടാകുന്ന അസ്വസ്ഥതകൾക്കും ഏറ്റവും ഉത്തമമായ ഒന്നാണ് നെല്ലിക്ക അരിഷ്ടം. അഥവാ നെല്ലിക്ക ജ്യൂസ്. അതുപോലെത്തന്നെ പ്രമേഹത്തെ തടയുന്നതിനും ഏറ്റവും ഉത്തമമായ ഒന്നാണ് നെല്ലിക്ക.നെല്ലിക്കയിലെ ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിക് ആസിഡ്, കോറിലാജിൻ എന്നിവ പ്രമേഹത്തെ തടയാൻ ഉത്തമമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാതെ നിലനിർത്തുന്നതിനും നെല്ലിക്ക സഹായിക്കും.നെല്ലിക്ക ജ്യൂസിൽ അല്പം മഞ്ഞൾ ചേർത്ത് കഴിക്കുന്നതും ടൈപ്പ് 2 പ്രമേഹത്തെ തടയാൻ സഹായിക്കും.
അസ്ഥികള്‍ക്കുണ്ടാകുന്ന വേദനകള്‍ക്ക് പ്രധാന കാരണങ്ങളില്‍ ഒന്നാണ് വൈറ്റമിന്‍ ഡിയുടെ അഭാവം. അതുകൊണ്ടുതന്നെ വൈറ്റമിന്‍ ഡി ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ നിത്യവും ശീലമാക്കുന്നത് അസ്ഥിവേദനയെ ഒരു പരിധിവരെ ചെറുക്കാന്‍ സഹായിക്കും. സ്ഥിരമായി നെല്ലിക്ക കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. അണുബാധ, ബാക്ടീരിയ തുടങ്ങിയവയെ അകറ്റാനും നെല്ലിക്ക സഹായിക്കും. അതുകൊണ്ടുതന്നെ നെല്ലിക്ക കഴിക്കുന്നത് ഒരു ശീലമാക്കാം.