പഠനം എളുപ്പമാക്കാൻ ഇനി ഡിജിറ്റൽ പാഠപുസ്തകങ്ങൾ
ഡിജിറ്റൽ യുഗത്തിലേക്ക് മലയാളികളും എത്തിക്കഴിഞ്ഞു.. ഇനിയിപ്പോൾ പഠനം കൂടി ഡിജിറ്റൽ ആക്കേണ്ടത് അത്യാവശ്യമാണ്. ഇപ്പോഴിതാ പഠനം കൂടുതൽ എളുപ്പവും അനായാസവുമാക്കാൻ ഡിജിറ്റൽ പാഠപുസ്തകങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ് വിദ്യാഭ്യാസ മേഖല. മനുഷ്യൻ പൂർണമായും ഡിജിറ്റൽ യുഗത്തിലേക്ക് എത്തുന്നതോടെ വിദ്യഭ്യസ മേഖലയും പരിഷ്കരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഈ തിരിച്ചറിവിൽ നിന്നുമാണ് പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകളിൽ ഡിജിറ്റൽ പാഠപുസ്തകങ്ങൾ ലഭ്യമാക്കാൻ ഒരുങ്ങുന്നത്.
അടുത്ത അധ്യയന വർഷത്തിലെ ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള എല്ലാ പാഠപുസ്തകങ്ങളും ഇനി സൗജന്യമായി ഡൗൺലോഡ് ചെയ്യാം. പാഠപുസ്തകങ്ങൾ പി.ഡി.എഫ് രൂപത്തിൽ കേരള സർക്കാരിന്റെ സമഗ്ര പോർട്ടലിൽ ലഭ്യമാണ്. ഇതോടെ പ്രായ ഭേദമില്ലാതെ എല്ലാവർക്കും പുസ്തകം ഡൗൺലോഡ് ചെയ്യാൻ സാധിക്കും. 9, 10 ക്ലാസുകളിലെ ഭേദഗതി വരുത്തിയ പുസ്തകങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. നിലവിൽ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട എന്നി ഭാഷകളിലാണ് പുസ്തകങ്ങൾ ലഭ്യമാവുക.
പാഠപുസ്തകങ്ങൾ ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം..
www.samgra.kite.kerala.gov.in എന്ന വെബ്സൈറ്റ് തുറന്ന്, ഹോം പേജിൽ കാണുന്ന ടെക്സ്റ്റ് ബുക്ക് എന്ന ലിങ്കിൽ ക്ലിക് ചെയ്യുക. ആവശ്യമുള്ള ക്ലാസ്സ് തിരഞ്ഞെടുത്തതിന് ശേഷം ഭാഷയും സെലക്ട് ചെയ്യത് ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്താൽ പാഠപുസ്തകങ്ങൾ പി ഡി എഫ് രൂപത്തിൽ നിങ്ങൾക്കു സ്വന്തം. സ്വന്തമായി കമ്പ്യൂട്ടർ ഇല്ലാത്തവർക്ക് ഫോൺ വഴിയും പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാം. പ്ലേ സ്റ്റോറിൽ നിന്നും സമഗ്ര ആപ്പ് ഡൗൺലോഡ് ചെയ്ത് പാഠപുസ്തകങ്ങൾ സ്വന്തമാക്കാനും സാധിക്കും.
Read also:എസ്എസ്എല്സി പരീക്ഷ ഫലം മെയ് ആറിന് പ്രഖ്യാപിക്കുമെന്ന് സൂചന
എല്ലാം ഡിജിറ്റൽ രൂപത്തിൽ പുനർജന്മമെടുക്കുന്ന ഈ കാലഘട്ടത്തിൽ ഡിജിറ്റൽ പാഠപുസ്തകങ്ങൾ കുട്ടികൾക്ക് പഠനം എളുപ്പമാകാൻ സഹായകരമാകും