150 സിസിയില്‍ താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ നിരോധിക്കാന്‍ ആലോചന

150 സിസിയില്‍ താഴെയുള്ള ഇരുചക്ര വാഹനങ്ങളുടെ നിര്‍മ്മാണം നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. അന്തരീക്ഷ മലിനീകരണം കുറഞ്ഞ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരമ്പരാഗത ഇന്ധനം ഉപയോഗിക്കുന്ന 150 സിസിയില്‍ കുറഞ്ഞ ഇരുചക്ര വാഹനങ്ങളുടെ നിര്‍മ്മാണം നിര്‍ത്തലാക്കാന്‍ ആലോചിക്കുന്നത്. 2035 മുതല്‍ ഇത്തരം വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഇതിനുപുറമെ 2030 മുതല്‍ പുറത്തിറങ്ങുന്ന മുച്ചക്ര വാഹനങ്ങളെല്ലാം ഇലക്ട്രിക്ക് ആകണം എന്ന നിര്‍ദ്ദേശവും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കാന്‍ സാധ്യതയുണ്ട്. കൂടാതെ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ നികുതി വര്‍ധിപ്പുക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നാണ് സൂചന. 2030 ആകുമ്പോഴേക്കും രാജ്യത്തിന്റെ നിരത്തുകളില്‍ ഇറങ്ങുന്ന ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് സര്‍ക്കാരിന്റെ ആലോചന.
Read more:ബി എം ഡബ്ല്യു നാലാം തലമുറ X5 ഇന്ത്യന്‍ വിപണിയില്‍; അറിയേണ്ടതെല്ലാം
അതേസമയം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങല്ള്‍ക്ക് സബ്‌സിഡികള്‍ നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണ് സൂചന. എന്നാല്‍ ഇത്തരം തീരുമാനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയാല്‍ അത് വിപണികളെ എങ്ങനെ ബാധിക്കും എന്ന ആശങ്ക വാഹന നിര്‍മ്മാതാക്കള്‍ക്കും ഉണ്ട്.