മുഖം തിളങ്ങാൻ ചില എളുപ്പമാർഗങ്ങൾ
സുന്ദരമായ മുഖങ്ങൾ ആഗ്രഹിക്കാത്തവരായി ആരുണ്ട്…? ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരുടെയും ടെൻഷനാണ് മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ, മുഖക്കുരു തുടങ്ങിയവ. അതുകൊണ്ടുതന്നെ മുഖം മിനുങ്ങുന്നതിനായി നിരവധി ഫേസ്പാക്കുകളും മറ്റും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് ചിലപ്പോൾ ഗുണത്തേക്കാൾ ഏറെ ദോഷമാണ് സൃഷ്ടിക്കുക.
രാവിലെ എണീക്കുമ്പോൾ മുഖം വെട്ടിത്തിളങ്ങാൻ ഏറ്റവും എളുപ്പമാർഗങ്ങളിൽ ഒന്നാണ് ഐസ് ക്യൂബ് വച്ചുള്ള മസാജ്. ഐസ് ക്യൂബ് മുഖത്ത് അപ്ലൈ ചെയ്യുന്നത് മുഖകാന്തി വർധിപ്പിക്കും. ചര്‍മ്മ സംരക്ഷണത്തിന് വളരെ നല്ലതാണ് തേന്‍. ചര്‍മ്മത്തിന് ഈര്‍പ്പം നിലനിര്‍ത്തുന്ന തേന്‍ മുഖക്കുരു ഉള്‍പ്പെടെയുള്ള ചര്‍മ്മപ്രശ്നങ്ങളെ വളരെ വേഗത്തില്‍ തന്നെ ഇല്ലാതാക്കുന്നു.
തേനും അല്പം റോസ് വാട്ടറും ചേര്‍ത്ത് മുഖത്തിടുക. ശേഷം തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ മുഖം കഴുകുക. ആപ്പിള്‍ തൊലി കളഞ്ഞ് പേസ്റ്റ് പരുവത്തില്‍ മിക്സിയില്‍ അടിച്ചെടുക്കുക. ശേഷം രണ്ട് തുള്ളി റോസ് വാട്ടര്‍ ചേര്‍ത്ത് മുഖത്തിടുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. നിറം വയ്ക്കാനും ചര്‍മ്മം കൂടുതല്‍ മൃദുലമാകാനും ഈ മിശ്രിതം വളരെ നല്ലതാണ്. ചന്ദനവും, മഞ്ഞളും പാലും ചേര്‍ത്ത മിശ്രിതം മുഖത്ത് തേച്ച് 20 മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക. മുഖക്കുരുവിനെയും മുഖത്തെ പാടുകളെയും ഇല്ലാതാക്കാന്‍ ഈ ഫേസ് പാക്ക് വളരെ സഹായകമാണ്. ചര്‍മ്മത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് കടലമാവ്. കടലമാവ് വെള്ളവുമായി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. ഉണങ്ങിയ ശേഷം കഴുകിക്കളയുക.
Read also: കുട്ടികളിലെ പൊണ്ണത്തടി; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
പഞ്ചസാരയും നാരങ്ങാനീരും വെള്ളവും ഉപയോഗിച്ച് തയ്യാറാക്കുന്ന മിശ്രിതം ഉപയോഗിച്ച് ഫേഷ്യല്‍ ചെയ്താല്‍ മുഖത്തെ മുഖത്തെ ബ്ലാക്ക് ഹെഡ്സ് ഇല്ലാതാക്കാണ് സാധിക്കും. രോമവളര്‍ച്ച കുറയ്ക്കാനും ഇത് ഉത്തമമാണ്. ഇത് മുഖത്തെ മൃതകോശങ്ങളെ ഇല്ലാതാക്കി മുഖത്തിന്റെ ഭംഗി വർധിപ്പിക്കാൻ സഹായിക്കും.