ഫോനി ചുഴലിക്കാറ്റ്; മരണം മൂന്നായി, ജാഗ്രതാ നിർദ്ദേശം തുടരുന്നു…

May 3, 2019

ഒഡീഷയിൽ ഫോണി ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പ്രധാനമന്ത്രി ആയിരം കോടി രൂപ ദുരിതാശ്വാസം പ്രഖ്യാപിച്ചു. നിരവധി നാശനഷ്ടങ്ങൾ സൃഷ്ടിച്ച ചുഴലിക്കാറ്റിൽ തകർന്നടിഞ്ഞ് ഭുബനേശ്വറിലെ ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളവും. കനത്ത മഴയിലും ശക്തമായ കാറ്റിലും വിമാനത്താവളത്തിലെ മുൻവശവും മേൽക്കൂരയും തകർന്നു വീഴുകയായിരുന്നു.
അതേസമയം ഒഡീഷയിലെ തിഗതികൾ നിരീക്ഷിക്കാനും വിമാന യാത്രികരുടെ സുരക്ഷ ഉറപ്പുവരുത്താനാവാശ്യമായ നടപടികളെടുക്കാനും വ്യോമയാന മന്ത്രാലയ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായി കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.

അതേസമയം ഫോനി രൂപപ്പെട്ട സാഹചര്യത്തിൽ നേരത്തെതന്നെ  മിക്ക ഇടങ്ങളിലും കനത്ത ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഒഡീഷയിലെ പതിനാല് ജില്ലകളിൽ നിന്നായി 12 ലക്ഷത്തിലധികം ആളുകളെ അധികൃതർ നേരത്തെ തന്നെ മാറ്റിപാർപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read also:ഹൃദയത്തിൽ ഒരു വേദനയോടെയല്ലാതെ ആർക്കും വായിച്ച് തീർക്കാനാവില്ല ഈ കുറിപ്പ്; ഒരു കൂലിപ്പണിക്കാരനായ മെഡിക്കൽ റെപ്രസന്‍റേറ്റീവിന്റെ അനുഭവക്കുറിപ്പ്

ഒഡീഷയിൽ 13 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റ് ശക്തമായതിനാൽ തീരദേശങ്ങളിൽ കനത്ത നാശനഷ്ടം ഉണ്ടാക്കുമെന്നുള്ള മുന്നറിയിപ്പും നേരത്തെ ലഭിച്ചിരുന്നു. ഒഡീഷയിലെ ഗന്‍ജം, ഗജപതി, പുരി, ഖുര്‍ദ, നയഗഢ്, കട്ടക്ക്, ധന്‍കനല്‍, ജഗത് സിങ് പൂര്‍, കേന്ദ്രപര, ജജ്പൂര്‍, കിയോഞ്ചര്‍, ഭദ്രക്, ബാലസോര്‍, മയൂര്‍ഭഞ്ച് തുടങ്ങിയ 14 ജില്ലകളിലെ 10000 ഗ്രാമങ്ങളെയും 54 നഗരങ്ങളെയും കൊടുങ്കാറ്റ് ബാധിക്കുമെന്ന വിവരങ്ങൾ നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ബംഗാളില്‍ പുര്‍ബ, പശ്ചിം,മേദിനിപൂര്‍, വടക്ക്, കിഴക്ക് സൗത്ത് 24 പര്‍ഗനാസാ, കൊല്‍ക്കത്ത എന്നിവിടങ്ങളിലും കാറ്റ് ബാധിക്കാൻ സാധ്യതയുണ്ട്.. ആന്ധ്രപ്രദേശിലെ ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം ജില്ലകളെയും ചുഴലിക്കാറ്റ് ബാധിക്കും.