ഫോനി ചുഴലിക്കാറ്റ്; കനത്ത ജാഗ്രതാ നിർദ്ദേശം
ഫോനി ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ, കേരള തമിഴ്നാട് തീരത്തുനിന്നും ഗതിമാറിയ ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് എത്തിയതോടെ ഒഡീഷയിലെ പതിനാല് ജില്ലയിൽ നിന്നായി എട്ടു ലക്ഷത്തോളം പേരെയാണ് അധികൃതർ ഒഴിപ്പിക്കുന്നത്. കാറ്റിന്റെ വേഗത മണിക്കൂറിൽ 210 കിലോമീറ്റർ വരെ ആകുമെന്നാണ് സൂചന. നാളെ ഒഡീഷ തീരത്ത് എത്താൻ സാധ്യതയുള്ള കാറ്റ് അഞ്ച് തീരദേശങ്ങളിൽ കനത്ത നാശനഷ്ടം ഉണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ പരമാവധി ആളുകളെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോണി കേരളം, തമിഴ്നാട്, ആന്ധ്രാ തീരങ്ങളെ കടന്നാണ് ഇപ്പോൾ ഒഡീഷയിലേക്ക് നീങ്ങുന്നത്. അതേസമയം ഫോണി രൂപപ്പെട്ട സാഹചര്യത്തിൽ നേരത്തെ കേരളത്തിന്റെ മിക്ക ഇടങ്ങളിലും കനത്ത ജാഗ്രതാ നിർദേശം നൽകിയിരുന്നു. കേരളത്തിൽ ചില ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതിനൊപ്പം മത്സ്യത്തൊഴിലാകൾക്ക് കടലിൽ പോകുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തിരുന്നു. കേരളത്തിലുണ്ടായ കനത്ത മഴയിലും കടലാക്രമണത്തിലും തിരുവനന്തപുരം ജില്ലയുടെ ചില ഭാഗങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. കേരളത്തിന്റെ മിക്ക ഇടങ്ങളിലും ഇപ്പോഴും മഴ തുടരുകയാണ്..
Read also: മനവും വയറും നിറച്ച് കൊച്ചിയിലെ ചില രാത്രിയാത്രകൾ
അതേസമയം മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ തീരപ്രദേശത്ത് താമസിക്കുന്നവർക്കും, മലയോര മേഖലയിൽ താമസിക്കുന്നവർക്കും ജാഗ്രത നിർദ്ദേശങ്ങൾ നൽകിയിരുന്നു. മലയോര മേഖലയിൽ ഉരുൾപൊട്ടലിന് സാധ്യതയുള്ളതിനാൽ രാത്രികാലങ്ങളിൽ ഉള്ള യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ അറിയിക്കുന്നുണ്ട്. ബീച്ചുകളിലേക്കും മലയോര പ്രദേശങ്ങളിലേക്കുമുള്ള വിനോദ യാത്രകളും പരമാവധി ഒഴിവാക്കണമെന്നും നിർദ്ദേശങ്ങളുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കടലാക്രമണത്തിൽ നിരവധി വീടുകളും സാധനങ്ങളും നഷ്ടപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്നും അധികൃതർ അറിയിക്കുന്നുണ്ട്. എന്നാൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും നിർദ്ദേശങ്ങൾ ഉണ്ട്.
Extremely Severe Cyclonic Storm FANI about 450 km south-southwest of Puri at 0530 hrs IST of 02nd May, 2019. To cross Odisha coast around Puri by afternoon of 3rd May. https://t.co/wRl94BRtm1 pic.twitter.com/nzGmV2Jr6O
— India Met. Dept. (@Indiametdept) May 2, 2019