‘സ്വന്തം വീട്’; സ്വപ്നം യാഥാർഥ്യമാക്കി ജെയ്സൽ
പ്രളയം തോറ്റുപോയത് മലയാളിയുടെ ഒരുമയ്ക്ക് മുന്നിലാണ്. ജാതിയും മതവും എല്ലാം മറന്ന് എല്ലാവരും ഒന്നിച്ചു പൊരുതി പ്രളയത്തെ തോല്പിക്കുകയായിരുന്നു…
രക്ഷാപ്രവർത്തനത്തിനായി ലോകത്തിന്റെ നനാതുറയിൽ നിന്നും ആളുകൾ ഓടിയെത്തിയെങ്കിലും കേരളക്കരയെ രക്ഷിച്ചതിൽ മത്സ്യത്തൊഴിലാളികളുടെ പങ്ക് വളരെ വലുതായിരുന്നു. സ്വന്തം ബോട്ടുകളും ഉപകരണങ്ങളുമായി രക്ഷിക്കാൻ അവർ എപ്പോഴും സന്നിഹിതരായിരുന്നു…
പ്രളയത്തിൽ കേരളത്തിന് താങ്ങായ മത്സ്യത്തൊഴിലാളികളെ കേരളക്കര ആദരിക്കുകയും അഭിന്ദിക്കുകയും ചെയ്തിരുന്നു. പ്രളയത്തിൽ അകപെട്ടവരെ സഹായിക്കാൻ സ്വന്തം മുതുക് കാണിച്ചുതന്ന ജെയ്സൽ എന്ന മത്സ്യ തൊഴിലാളിയെ എത്രപെട്ടന്നൊന്നും മലയാളികൾക്ക് മറക്കാൻ ആവില്ല. ഈ വലിയ മനുഷ്യന് വീട് നിർമിച്ചു നൽകി സ്നേഹമാതൃക കാട്ടുകയാണ് ഒരു കൂട്ടം പ്രവാസികൾ. ബോട്ടിലേക്കു കയറുന്നതിനു വേണ്ടി മുട്ടുകുത്തി നിന്നുകൊണ്ട് സ്വന്തം ശരീരം ചവിട്ടുപടിയാക്കിയ ജെയ്സലിന്റെ ചിത്രം നമുക്ക് മറക്കാനാവില്ല. രക്ഷപെട്ട് വരുന്നവർക്ക് എളുപ്പത്തിൽ ബോട്ടിൽ കയറുന്നതിനുവേണ്ടിയാണ് ഇദ്ദേഹം ഇത്തരത്തിൽ ഒരു വഴി കണ്ടു പിടിച്ചത്.
ആ നല്ല മനസിനു താങ്ങായി വീട് നിർമിച്ചു കൊടുത്തിരിക്കുകയാണ് പ്രവാസി സംഘടന.
Read also: ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ..? എങ്കിൽ ശ്രദ്ധിക്കുക.. ഈ രോഗങ്ങൾ നിങ്ങളുടെ കൂടെത്തന്നെയുണ്ട്…
ഷീറ്റുകൊണ്ടു മറിച്ചതും ചോർന്നൊലിക്കുന്നതുമായിരുന്നു ജെയ്സലിന്റെ ഭവനം.. സ്വന്തമായി ഒരു നല്ല വീട് എന്നത് ജെയ്സലിന്റെ സ്വപ്നമായിരുന്നു. ജെയ്സലിന് വേണ്ടി വീട് നിർമിച്ചു നൽകാൻ എസ്. വൈ. എസ് മുന്നോട്ടു വന്നു. 1100 ചതുരശ്രയടിയുള്ള ഇരുനില വീട് പൂർത്തിയാക്കുവാൻ 16 ലക്ഷം രൂപ ചിലവായി. പ്രളകാലത്തെ രക്ഷാപ്രവർത്തനത്തിലൂടെ പുറം ലോകം അറിഞ്ഞ ആ നന്മ നിറഞ്ഞ
മത്സ്യത്തൊഴിലാളിയായ ജെയ്സലിനും കുടുംബത്തിനും ഇനി സന്തോഷത്തോടെ സ്വന്തം വീട്ടിൽ സുഖമായി ഉറങ്ങാം. മഴയിൽ ചോർന്നൊലിക്കുമെന്നോ, വെയിലിൽ കത്തിക്കരിയുമെന്നോയുള്ള ഭയമില്ലാത്ത സുഖമായിത്തന്നെ ഉറങ്ങാം.