ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍; കേരളത്തില്‍ 140 കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍

May 22, 2019

ഇന്നറിയാം ഇന്ത്യയുടെ ജനവിധി. വോട്ടെണ്ണല്‍ ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഏപ്രില്‍ 23-നായിരുന്നു കേരളത്തില്‍ വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്ത് 29 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് ഇന്ന് വോട്ടെണ്ണല്‍ നടക്കുക. രാവിലെ 8.30 മുതല്‍ പ്രാഥമികഫല സൂചനകള്‍ പുറത്തുവന്നു തുടങ്ങും.

തപാല്‍ വോട്ടുകളായിരിക്കും ആദ്യം എണ്ണുക. നാല് ടോബിളുകളില്‍ തപാല്‍ വോട്ടുകള്‍ എണ്ണും. നാളെ രാവിലെ എട്ട് മണി വരെ ലഭിക്കുന്ന തപാല്‍ വോട്ടുകളായിരിക്കും എണ്ണാന്‍ പരിഗണിക്കുക. തുടര്‍ന്ന് ഇ ടി ബി എസ് വഴി ലഭിച്ച സര്‍വീസ് വോട്ടുകളുടെ സ്‌കാനിംഗ് ആരംഭിക്കും.

Read more:പാര്‍വതി ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയായത് ഇങ്ങനെ; ശ്രദ്ധേയമായി ‘ഉയരെ’ മെയ്ക്ക്ഓവര്‍ വീഡിയോ

വോട്ടെണ്ണല്‍ ദിനത്തില്‍ പ്രത്യേക സുരക്ഷ തന്നെ ഒരുങ്ങുന്നുണ്ട്. 22,640 പെലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ പ്രമാണിച്ച് രണ്ട് ദിവസത്തേക്ക് മദ്യശാലകള്‍ തുറക്കരുതെന്നും സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. ഇതുവരെ പുറത്തുവന്ന എക്‌സിറ്റ് പോളുകളില്‍ എന്‍ഡിഎയ്ക്കാണ് മുന്‍തൂക്കമെങ്കിലും കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും നാളത്തെ ജനവിധിയില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട്.