ലാത്തിയെ സംഗീതോപകരണമാക്കി മാറ്റി ഒരു പോലീസുകാരൻ; കൈയ്യടിച്ച് സോഷ്യൽ മീഡിയ
കാക്കിക്കുള്ളിലെ കലാഹൃദയങ്ങളെ വൈറലാക്കുന്നതിൽ സമൂഹ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ് ലാത്തിയെ ഓടക്കുഴലാക്കി മാറ്റിയ ഒരു പോലീസുകാരൻ. ഹൂബ്ലി റൂറൽ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ ചന്ദ്രകാന്ത് ഹുട്ട്ഗെ എന്ന 52-കാരനാണ് ലാത്തിയെ ഓടക്കുഴലാക്കി മാറ്റിയിരിക്കുന്നത്.
ലാത്തി എന്ന് കേട്ടാൽ സാധാരണക്കാർക്കൊക്കെ ഭയമാണ് ഉണ്ടാവാറുള്ളത് . എന്നാൽ ഇപ്പോൾ ഈ ലാത്തിയിൽ നിന്നും മനോഹര സംഗീതം സൃഷ്ടിച്ച ചന്ദ്രകാന്തിനെ അഭിനന്ദിച്ച് നിരവധി ആളുകളാണ് എത്തുന്നത്. ഡിപ്പാർട്ടുമെന്റ് ചന്ദ്രകാന്തിനെ ഏൽപ്പിച്ച ലാത്തിയിൽ നിന്നും ഇപ്പോൾ സംഗീതം പൊഴിക്കുകയാണ് ഈ കലാകാരൻ. ലാത്തിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയ ശേഷമാണ് ചന്ദ്രകാന്ത് ലാത്തിയെ ഒരു ഓടക്കുഴലാക്കി മാറ്റിയിരിക്കുന്നത്.
Read also: അമ്മയുടെ വയലിൻ ആസ്വദിച്ച് കുഞ്ഞുമകൻ; സ്നേഹ വീഡിയോ കാണാം..
സമൂഹ മാധ്യമങ്ങളിൽ തരംഗമായ ഈ വീഡിയോ ബംഗളൂരു എഡി ജി പി ആയ ഭാസ്കർ റാവു അദ്ദേഹത്തിന്റെ ട്വിറ്റർ പേജിലൂടെയാണ് പങ്കുവെച്ചത്. ഇതുകണ്ട നിരവധി ആളുകളാണ് അദ്ദേഹത്തെ അഭിനനച്ചുകൊണ്ട് രംഗത്തെത്തിയത്.
Chandrakant Hutgi, Head Constable from Hubli Rural Police station has converted his Deadly Fiber Lathi into a Musical Instrument… we are proud of him… pic.twitter.com/gyZWhk1lkb
— Bhaskar Rao IPS (@deepolice12) May 28, 2019