എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടി അന്യസംസ്ഥാന തൊഴിലാളികളുടെ മക്കളും; കൈയടിനേടി റോഷ്‌നി

May 10, 2019

ഈ അധ്യയന വർഷത്തിൽ എസ്‌ എസ്‌ എൽ സി പരീക്ഷയിൽ സംസ്ഥാനത്ത് ഉന്നത വിജയം നേടിയത് അനവധി വിദ്യാർത്ഥികളാണ്. പരീക്ഷ എഴുതിയവരിൽ 98.11 ശതമാനം വിദ്യാർത്ഥികൾ ഉന്നത പഠനത്തിന് യോഗ്യത നേടുകയുണ്ടായി. ഉയർന്ന മാർക്കോടെ വിജയിച്ചവരിൽ ഇതര സംസ്ഥാന വിദ്യാർത്ഥികളും ഭാഗമായി. അന്യ സംസ്ഥാന തൊഴിലാളികളുടെ മക്കളാണ് പ്രധാനമായും ഇതിൽ ഉൾപെടുന്നത്. മാതൃ ഭാഷ മലയാളം അല്ലാതിരുന്നിട്ടും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മിടുക്കരും ഈ കുട്ടത്തിൽപെടും.

അന്യ സംസ്ഥാന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം സുഗമമായി നടക്കുന്നതിനുവേണ്ടി എറണാകുളം ജില്ല ഭരണകൂടം രുപം കൊടുത്ത പദ്ധതിയാണ് ‘റോഷ്‌നി’. ഈ കൊല്ലം പരിക്ഷ എഴുതിയ റോഷ്‌നി പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ മികച്ച വിജയം നേടി മാതൃകയാവുകയും ചെയ്തു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറ്റിയമ്പതോളം കുട്ടികളാണ് ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ പഠനത്തിനായി എത്തുന്നത്. നിലവിൽ ജില്ലയിലെ 20 സ്കൂളുകളിലാണ് റോഷ്‌നി പദ്ധതി നടപ്പാക്കിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി അന്യ സംസ്ഥാന വിദ്യാർത്ഥികൾക്ക് മലയാള ഭാഷയിൽ പ്രവീണ്യം നൽകുന്നതിന് വേണ്ടി പ്രത്യേക പരിശീലനവും നൽകുന്നുണ്ട്.  പ്രഭാത ഭക്ഷണം, പഠന യാത്രകൾ, എന്നിവയും ഉൾപ്പെടുന്ന റോഷ്‌നി പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത് ജില്ലാ കളക്ടറാണ്. ഓരോ ജില്ലയിലും താമസമാക്കിയ മുഴുവൻ അന്യ സംസ്ഥാന കുട്ടികൾക്കും വിദ്യാഭ്യാസം പ്രധാനം ചെയുക എന്നതാണ് നിലവിൽ റോഷിനി പദ്ധതി ലക്ഷ്യമിടുന്നത്.

ഹിന്ദി, ബംഗാളി, ഒറിയ, ഭാഷകൾ കൈകാര്യം ചെയ്യുന്ന സന്നദ്ധ പ്രവർത്തകരുടെ സേവനങ്ങൾ പദ്ധതിയുടെ സുഗമായ നടത്തിപ്പിന് സഹായകമാവുന്നുണ്ട്.
ഇത്തവണ വിജയം കൈവരിച്ച വിദ്ധാർത്ഥികൾക്ക് ഉപരി പഠനത്തിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുവാനും ‘റോഷിനി’ ശ്രമിക്കുന്നുണ്ട്.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!