“ആ മത്സരത്തില്‍ ആഗ്രഹിച്ചത് ജയിക്കാന്‍ അല്ല, തോല്‍ക്കാന്‍”; അനുഭവം ഓര്‍ത്തെടുത്ത് സച്ചിന്‍ തെണ്ടൂല്‍ക്കര്‍

May 3, 2019

ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസ താരമാണ് സച്ചിന്‍ തെണ്ടൂല്‍ക്കര്‍. ബാറ്റുകൊണ്ട് കളത്തില്‍ താരം വിസ്മയം തീര്‍ക്കുമ്പോള്‍ ഗാലറികള്‍ എക്കാലത്തും ആര്‍പ്പുവിളികള്‍ക്കൊണ്ട് നിറഞ്ഞിരുന്നു. അതുകൊണ്ടാണല്ലോ ‘ക്രിക്കറ്റ് ദൈവം’ എന്നു പോലു സച്ചിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഒരു കായികതാരമെന്ന നിലയില്‍ പോരാട്ടത്തിനിറങ്ങുമ്പോഴെല്ലാം ജയമായിരിക്കണം മനസില്‍ ഉറപ്പിക്കേണ്ടത്. എന്നാല്‍ ഒരു തവണ സച്ചിന്‍ മത്സരത്തിനിറങ്ങിയത് ജയിക്കണമെന്ന ആഗ്രഹത്താലല്ല മറിച്ച് തോല്‍ക്കണം എന്ന് ആഗ്രഹിച്ചുകൊണ്ടാണ്.

കേള്‍ക്കുമ്പോള്‍ അല്പം അമ്പരപ്പ് തോന്നിയേക്കാം. കാര്യം സത്യമാണ്. സച്ചിന്‍ തന്നെയാണ് ഒരിക്കല്‍ തോല്‍ക്കണമെന്ന് ആഗ്രഹിച്ചുകൊണ്ട് മത്സരത്തിനിറങ്ങിയ അനുഭവം പങ്കുവെച്ചരിക്കുന്നത്. എതിര്‍ ടീമില്‍ സ്വന്തം സഹോദരനെത്തിയപ്പോഴാണ് സച്ചിന്‍ തോല്‍വി ലക്ഷ്യംവെച്ചുകൊണ്ട് കളത്തിലിറങ്ങിയത്. ബാന്ദ്രയിലെ എംഐജി ക്രിക്കറ്റ് ക്ലബില്‍ തന്റെ പേരിലുള്ള പവലിയന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുന്നതിനിടെയാണ് സഹോദരനൊപ്പമുള്ള മത്സരത്തിന്റെ ഓര്‍മ്മ സച്ചിന്‍ പങ്കുവെച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസ താരം സച്ചിന്‍ തെണ്ടൂല്‍ക്കറിന്റെ ക്രിക്കറ്റ് ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് സഹോദരനായ അര്‍ജുന്‍ തെണ്ടൂല്‍ക്കര്‍. ഒരിക്കല്‍ എംഐജി നടത്തിയ സിംഗിള്‍ വിക്കറ്റ് ടൂര്‍ണമെന്‍റില്‍ രണ്ടു പൂളിലായി സച്ചിനും അര്‍ജുനും മത്സരത്തിനെത്തി. സെമിയില്‍ നേര്‍ക്കുനേര്‍ ഇരുവരും പോരാടിയ ജീവിതത്തിലെ ആദ്യ നിമിഷം. ജയിക്കണമെന്ന് ആഗ്രഹിക്കാതെ സച്ചിന്‍ ബാറ്റ് ചെയ്തു. തോല്‍ക്കണമെന്ന് ആഗ്രഹിച്ചുകൊണ്ട് അര്‍ജുന്‍ ബോളിങും.

Read more:“നിപാ കാലത്ത് ഞാനും കോഴിക്കോട്”; ‘വൈറസ്’ സിനിമയ്ക്ക് ആശംസകളുമായി ഇര്‍ഫാന്‍ പത്താന്‍

എന്നാല്‍ ബാറ്റിങിലെ സച്ചിന്റെ ഉഴപ്പ് കണ്ടപ്പോള്‍ അജിത് ദേഷ്യത്തോടെ ഒന്നു നോക്കി. മര്യാദയ്ക്ക് കളിക്ക് എന്നുള്ള നിര്‍ദ്ദേശമുണ്ടായിരുന്നു ആ ഒരു നോട്ടത്തില്‍. ഒടുവില്‍ സഹോദരന്റെ ആവശ്യപ്രകാരം സച്ചിന് ജയിക്കേണ്ടി വന്നു ആ മത്സരത്തില്‍. എന്തായാലും സച്ചിന്‍റെ ഈ ക്രിക്കറ്റ് അനുഭവത്തെ കൈയടിയോടെയാണ്  ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്.