പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് കൊടിയേറി
പൂരങ്ങളുടെ പുരമായ തൃശൂർ പൂരത്തിന് കൊടിയേറി. പൂരപ്രേമികൾ ആവേശത്തോടെയാണ് കൊടിയേറ്റിനു എത്തിയത്. രാവിലെ 11.30യോടെയാണ് തിരുവമ്പാടി ക്ഷേത്രത്തിൽ കൊടിയേറ്റം നടന്നത്.പ്രത്യേക പൂജകളും ഭൂമി പൂജയുമുൾപ്പെടെയാണ് കൊടിയേറ്റം നടന്നത്. ഉച്ചയോടെ പറേമേക്കാവ് ക്ഷേത്രത്തിലും കൊടിയേറ്റ് നടന്നു. കൊടിയേറ്റത്തിന്റെ ഭാഗമായി മേളവും ആന എഴുന്നള്ളത്തും നടന്നു. പൂരത്തിന്റെ ഭാഗമായിട്ടുള്ള ഏട്ട് ഘടകകക്ഷി ക്ഷേത്രങ്ങളിലും കൊടിയേറ്റ് നടന്നു.
തൃശൂർ പൂരത്തിന്റ ഏറ്റവും ശ്രദ്ധേയവും ആകര്ഷണീയവുമായ ചടങ്ങുകളിൽ ഒന്നാണ് കുടമാറ്റം. കുടമാറ്റത്തിനായുള്ള ഒരുക്കങ്ങൾ മാസങ്ങൾക്ക് മുൻപേ ആരംഭിച്ചതാണ്. പൂരക്കാഴ്ചകൾക്ക് ആവേശം ഏറെയാണ്. ആനച്ചമയങ്ങളും കുടമാറ്റവുമൊക്കെ ആവേശം പകരുന്ന തൃശൂർ നഗരത്തിലെ വാദ്യമേളവും വെടിക്കെട്ടുമൊക്കെ തൃശൂരിന്റെ ഭാഗമായി അലിഞ്ഞു ചേരാനൊരുങ്ങുകയാണ്.. തൃശൂർക്കാരുടെ മാത്രമല്ല കേരളക്കരയുടെ മുഴുവൻ വികാരമാണ് ചരിത്രവും ചൈതന്യവും ഒന്നിക്കുന്ന തൃശൂർ പൂരം..
പൂരപ്രേമികളെ ആവേശത്തിലാക്കാക്കുന്ന പുരകാഴ്ചകൾക്ക് സാക്ഷ്യം വഹിക്കാൻ കേരളക്കര മുഴുവൻ ഒരുങ്ങിയിരിക്കുകയാണ്. ഒരു നഗരത്തിന്റെ പ്രൗഢിയും പെരുമയും പറയുന്ന പൂരങ്ങളുടെ പൂരമാണ് തൃശൂർ പൂരം. സര്‍വൈശ്വര്യങ്ങളുടെയും സാക്ഷിയായ വടക്കും നാഥന്റെ വിശുദ്ധി ഇത്തവണയും പൂരപ്പറമ്പിൽ നിറയുമെന്നുള്ള പ്രതീക്ഷയിലാണ് പൂരപ്രേമികൾ.
തൃശൂർ പൂരത്തിലെ സൂപ്പർ താരങ്ങൾ എഴുന്നള്ളത്തിനെത്തുള്ള ആനകളാണ്. മുപ്പത്തിയാറ് മണിക്കൂർ നീളുന്ന പൂര വിസ്മയത്തിൽ ഓരോ കൊമ്പന്മാർക്കും നീണ്ട നിര ആരാധകരുമുണ്ട്. അതേസമയം ആനപ്രേമികളുടെ ഇഷ്ടനായകന്‍ ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍ ചരിഞ്ഞത് ആനപ്രേമികൾക്ക് ഏറെ ദുഃഖകരമായ വാർത്തയായിരുന്നു. കേരളത്തിലെ എറെ പ്രശസ്തമായ ആനകളിലൊന്നാണ് ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍. തൃശ്ശൂര്‍ പൂരത്തിന് കണിമംഗലം ശാസ്താവിന്റെ തിടമ്പേറ്റിയിരുന്നത് പാര്‍ത്ഥന്‍ ആയിരുന്നു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഏറെ നാളായി പാര്‍ത്ഥന്‍.