ഈ ചിത്രത്തിൽ കാണുന്നവർക്ക് സേതുരാമയ്യരുമായി ഒരു ബന്ധവുമില്ല; പ്രേക്ഷക ശ്രദ്ധനേടി ഒരു അച്ഛനും മകളും

May 9, 2019

മലയാളത്തിൽ ഒരുപാട് ആരാധകരുള്ള യുവതാരമാണ് ടോവിനോ തോമസ്. തങ്ങളുടെ  ഇഷ്ടതാരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എപ്പോഴും കൗതുകം അല്പം  കൂടുതലായിരിക്കും. ഇപ്പോഴിതാ താരത്തിന്റെയും കുഞ്ഞുമകളുടെയും പുതിയ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

അച്ഛനെ പോലെ തന്നെ നീല കളർ വസ്ത്രം ധരിച്ച് സേതുരാമയ്യർ സ്റ്റൈലിൽ നിൽക്കുന്ന അച്ഛന്റെയും മകളുടെയും ചിത്രം ടോവിനോ തന്നെയാണ് സമൂഹ മാധ്യങ്ങളിൽ പങ്കുവെച്ചതും. ടൊവിനോയും മകൾ ഇസയും പ്രത്യക്ഷപെടുന്ന ചിത്രത്തിന് ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് ലൈക്ക് ചെയ്ത് രംഗത്തിയിരിക്കുന്നത്.

ഒരുപിടി മികച്ച ചിത്രങ്ങളുമായി മലയാള സിനിമയിൽ തിരക്കുള്ള നടനായി മാറിയ താരമാണ് ടോവിനോ തോമസ്. മനു അശോകൻ സംവിധാനം നിർവഹിച്ച് ഉയരെയാണ് ത്രത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. പാർവതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആസിഡ് അക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ ആസിഫ് അലിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Read also: മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ ബോധവത്‌കരണവുമായി തളത്തിൽ ദിനേശനും ഭാര്യയും…

ബേസിൽ ജോസഫിന്റെ മിന്നൽ മുരളി. ജിയോ ബേബിയുടെ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, അരുൺ ബോസിന്റെ ലൂക്ക, ആഷിഖ് അബുവിന്റെ വൈറസ്, സലിം അഹമ്മദിന്റെ ആൻഡ് ദി ഓസ്കർ ഗോസ് ടൂ,  ആൽബിയുടെ ജോ, പ്രവീൺ പ്രഭാകരന്റെ കൽക്കി, ജിത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന ആരവം എന്നീ സിനിമകളാണ് ടൊവിനൊ നായകനായി പുറത്തിറങ്ങാനുള്ളത്. കൂടാതെ മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയിൽ അതിഥി താരമായും ടോവിനോ പ്രത്യക്ഷപെടുന്നുണ്ട്. സംവിധായകനും ഛായാഗ്രാഹകനുമായ സുജിത് വാസുദേവിന്റെ ഫോറെൻസിക്കിലും ടൊവിനോയാണ് നായകനായി വേഷമിടുന്നത്..

 

View this post on Instagram

 

❤️

A post shared by Tovino Thomas (@tovinothomas) on