കടുവകളെ വിരട്ടിയോടിച്ച് ഇന്ത്യ

May 29, 2019

ബംഗ്ലാദേശിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തില്‍ അനായാസ ജയം നേടി ഇന്ത്യ. 95 റൺസിനാണ് ഇന്ത്യ ജയം കുറിച്ചത്. 360 റൺസ് പിന്തുടർന്ന ബംഗ്ലാദേശ് 264 ന് തന്നെ പുറത്താക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 359 റണ്‍സെടുത്തു. രാഹുല്‍ 108 റണ്‍സും ധോണി 113റൺസും നേടി സെഞ്ച്വറി തികച്ചു. കോലി(47) ഹാര്‍ദിക് 11 പന്തില്‍ 22 റണ്‍സ് എന്നിവരുടെ ബാറ്റിംഗും ഇന്ത്യന്‍ സ്‌കോറില്‍ നിര്‍ണായകമായി. അതേസമയം ശിഖര്‍ ധവാനും(1) രോഹിത് ശര്‍മ്മ(19) എന്നീ റൺസുകൾ നേടി പുറത്തായി. 3 വീതം വിക്കറ്റുകളെടുത്ത കുൽദീപ് യാദവും യുസ്‌വേന്ദ്ര ചഹാലും 2 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും ചേർന്നാണ് ബംഗ്ലാദേശിനെ കെട്ടുകെട്ടിച്ചത്. 90 റൺസെടുത്ത മുഷ്ഫിക്കുർ റഹ്‌മാനാണ് ബംഗ്ലാദേശിന് വേണ്ടി മികച്ച സ്കോർ നേടിയത്.

അതേ സമയം, ന്യൂസിലൻഡിനെതിരെ വെസ്റ്റ് ഇൻഡീസ് 91 റൺസിൻ്റെ കൂറ്റൻ ജയം കുറിച്ചു. 422 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡ് 47.2 ഓവറിൽ 330 റൺസിന് എല്ലാവരും പുറത്തായി.

അതേസമയം ന്യൂസ്ലന്‍ഡുമായി നടന്ന ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ 13 ഓവര്‍ ബാക്കി നിര്‍ത്തി ആധികാരികമായിതന്നെ കീവീസ് മറികടക്കുകയായിരുന്നു.

ലോകകപ്പിന്റെ കഴിഞ്ഞ പതിപ്പില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണ പത്തു ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.