വാട്സ്ആപ്പിന് സുരക്ഷാ ഭീഷണി; അപ്ഡേറ്റ് ചെയ്യാന്‍ മുന്നറിയിപ്പ്
ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനാണ് വാട്സ്ഇആപ്. പ്രായഭേദമന്യേ നിരവധി ആളുകളാണ് വാട്സ്ആപ്പ് ഉപയോഗിക്കുന്നത്. എന്നാല്‍ വാട്സ്ആപ്പില്‍ ഗുരുതര സുരക്ഷ വീഴ്ച കണ്ടെത്തിയതായി ഫെയ്സ്ബുക്ക് റിപ്പോര്‍ട്ട് ചെയ്തു. ഇക്കാരണത്താല്‍ വാട്സ്ആപ്പ് ആപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്യണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
150 കോടി ഉപഭോക്താക്കളോട് ആപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്യാന്‍ വാട്സ്ആപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇസ്രയേലില്‍ നിന്നുള്ള സോഫ്റ്റ്വെയര് സെക്യൂരിറ്റി സ്ഥാപനമായ എന്‍എസ്ഒ ആണ് ഇതിനു പിന്നിലെന്നും റിപ്പോര്‍ട്ടുണ്ട്. ഈ ബഗ് ഹാക്കര്‍മാരുടെ ശ്രദ്ധയില്‍ പെട്ടാല്‍ വാട്സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഏത് ഫോണും ഹാക്ക് ചെയ്യാന്‍ സാധിക്കും.
Read more:ചിത്രീകരണം പൂര്‍ത്തിയായി ‘മനോഹരം’ ഇനി തീയറ്ററുകളിലേക്ക്
അതേസമയം റിപ്പോര്‍ട്ട് അനുസരിച്ച് വോയ്സ് കോളിലൂടെയായിരിക്കും മാല്‍വെയര്‍ അറ്റാക്ക് നടക്കുക. ഇതുവഴി ഫോണില്‍ നിരീക്ഷണ സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും. അതേസമയം ഉപഭോക്താക്കള്‍ക്ക് ഹാക്കര്‍മാരുടെ വോയ്സ്കോള്‍ വാട്സ്ആപ്പ് കോള്‍ ലിസ്റ്റില്‍ കാണാന്‍ സാധിക്കില്ല. ഇതുപ്രകാരം അപരിചിതമായ നമ്പറുകളില്‍ നിന്നും വരുന്ന വോയ്സ്കോളുകള്‍ എടുത്തില്ലെങ്കിലും ഹാക്കര്‍മാര്‍ക്ക് ഒരു പക്ഷെ ഫോണ്‍ നിരീക്ഷിക്കാന്‍ സാധിക്കും.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ സുരക്ഷ വീഴ്ച കമ്ടെത്തിയത്. പ്രശ്നം പൂര്‍ണ്ണമായും പരിഹരിക്കാന്‍ സാധിക്കാത്തതിനാലാണ് വാട്സ്ആപ്പ് തന്നെ അപഡേറ്റ് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം പ്രശ്നം ഉടന്‍തന്നെ പരിഹരിക്കുമെന്നും വാട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്.