ചിലപ്പോള്‍ സങ്കടം, മറ്റ് ചിലപ്പോള്‍ ദേഷ്യം; സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്ന പൂച്ചഭാവങ്ങള്ക്ക് പിന്നില്‍
സാമൂഹ്യമാധ്യമങ്ങള്‍ മനുഷ്യന് നിത്യ ജീവിതത്തിന്റെ ഭാഗമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. രസകരവും കൗതുകകരവും ആയ പലതും ഇക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഇടം നേടാറുമുണ്ട്. മനുഷ്യര്‍ മാത്രമല്ല പലപ്പോഴും മൃഗങ്ങളും സോഷ്യല്‍മീഡിയയില്‍ താരമാകുന്നു. ഇപ്പോഴിതാ ഒരു പൂച്ചയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്.
റ്റോബി എന്നാണ് ഈ പൂച്ചയുടെ പേര്. വെസ്റ്റ് ഇംഗ്ലണ്ടിലെ ഗ്ലസ്റ്റര്‍ഷെയറിലെ വീട്ടില്‍ ഉടമയായ ജോര്ജിയയ്ക്കൊപ്പമാണ് റ്റോബിയുടെ താമസം. ഈ പൂച്ചയെ ഇത്ര ജനപ്രിയനാക്കിയത് രണ്ട് ഭാവങ്ങള്‍ തന്നെയാണ്. റ്റോബിയെന്ന പൂച്ചയുടെ മുഖത്ത് മിക്കപ്പോഴും സഹ്കട ഭാവമാണ്. അല്ലെങ്കില്‍ ദേഷ്യഭാവം. സന്തോഷവാനാണെങ്കിലും സങ്കടഭാവമായിരിക്കും റ്റോബിയുടെ മുഖത്ത്.
ഒരു സുഹൃത്തില്‍ നിന്നുമാണ് ജോര്‍ജിയ റ്റോബി എന്ന പൂച്ചയെ ദത്തെടുക്കുന്നത്. എന്നാല്‍ റ്റോബിക്ക് ഒരു പ്രത്യേക രോഗാവസ്ഥയുണ്ട്. അതുകൊണ്ടാണ് ഈ പൂച്ചയുടെ മുഖത്ത് ദുഖ ഭാവവും ദേഷ്യ ഭാവവും മാത്രം നിഴലിക്കുന്നത്.
Read more:14 മിനിറ്റ് രംഗം ഒറ്റഷോട്ടില്‍ പൂര്‍ത്തിയാക്കി ബിഗ്ബി; കൈയടിച്ച് ആരാധകരും
എലേഴ്സ് ഡാലോസ് എന്നാണ് റ്റോബി പൂച്ചയുടെ രോഗാവസ്ഥയുടെ പേര്. റ്റോബി പൂച്ചയുടെ ചര്‍മ്മത്തെയാണ് ഈ രോഗം കൂടുതലായും ബാധിച്ചിരിക്കുന്നത്. പ്രത്യേകിച്ച് മുഖത്തെ. അതുകൊണ്ടാണ് റ്റോബിയുടെ മുഖത്തെ ചര്‍മ്മം ചുളുങ്ങി തൂങ്ങി കിടക്കുന്നത്. ഇതുകൊണ്ടാണ് റ്റോബിയുടെ മുഖത്ത് എപ്പോഴും സങ്കടം നിഴലിക്കുന്നതായി കാഴ്ചക്കാര്‍ക്ക് തോന്നുന്നതും.
അതേസമയം മനുഷ്യര്‍ക്കും എലേഴ്സ് ഡാലോസ് എന്ന രോഗാവസ്ഥ ഉണ്ടാകാമെന്നാണ് ജോര്‍ജിയ പറയുന്നത്. മുഖത്ത് ദുഖഭാവം ആണെങ്കിലും റ്റോബി മിക്കപ്പോഴും സന്തോഷവാനാണെന്നും ഉടമ പറയുന്നു. എന്നാല്‍ റ്റോബിയുടെ മുഖം കാണുന്നവര്‍ പലപ്പോഴും ‘ദുഖിതനായ പൂച്ച’ എന്നാണ് വിശേഷിപ്പിക്കുന്നത്.
വളരെ സ്നേഹവാനായ പൂച്ചയാണ് റ്റോബി എന്നും ജോര്‍ജിയ പറയുന്നു. ആളുകളുമായി അവന് വേഗത്തില്‍ ചങ്ങാത്തത്തിലാകും. പുതിയ സാഹചര്യങ്ങളുമായി വേഗത്തില്‍ പൊരുത്തപ്പെടുകയും ചെയ്യുമെന്നും ജോര്‍ജിയ വ്യക്തമാക്കുന്നു. എന്തായാലും റ്റോബിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം.