സംസ്ഥാന സർക്കാരിന്റെ മികച്ച വാർത്താ അവതാരക പുരസ്‌കാരം സ്വന്തമാക്കി ട്വന്റിഫോർ ന്യൂസ് എഡിറ്റർ അനുജ

June 21, 2019

മികച്ച അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ട്വന്റിഫോർ  ന്യൂസ് എഡിറ്റർ അനുജയ്ക്ക്.  പ്രശസ്തി പത്രവും 25,000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. മുഖ്യമന്ത്രി പിണറായി വിജയൻ ജൂലൈ 21 ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും. 2017 ലെ മാധ്യമ അവാർഡുകളാണ് പ്രഖ്യാപിച്ചത്.

ജനറൽ റിപ്പോർട്ടിംഗ്, വികസനോൻമുഖ റിപ്പോർട്ടിംഗ്, ഫോട്ടോഗ്രഫി, കാർട്ടൂൺ വിഭാഗങ്ങളിലും ടിവി റിപ്പോർട്ടിംഗ്, ന്യൂസ് റീഡർ, ന്യൂസ് ക്യാമറ, ടിവി ന്യൂസ് എഡിറ്റിംഗ്, ടിവി അഭിമുഖം എന്നീ വിഭാഗങ്ങളിലാണ് അവാർഡ് പ്രഖ്യാപിച്ചത്.