നടൻ ബിബിൻ ജോർജ് അച്ഛനായി; രാഷ്ട്രപിതാവായെന്ന് താരം

June 26, 2019

നടനായും തിരക്കഥാകൃത്താണ് മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ബിബിൻ ജോർജ്.  ഒരു പഴയ ബോംബ് കഥ, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരത്തിന്റെ  ജീവിതത്തിലെ  പുതിയ അതിഥിയുടെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

വെള്ളിത്തിരയിലെ താരങ്ങളെ പോലെത്തന്നെ പലപ്പോഴും അവരുടെ മക്കളും സോഷ്യല്‍ മീഡിയയില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ  കുഞ്ഞുമകളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് ബിബിൻ. ഇന്ന് പുലർച്ചെയാണ് ബിബിൻ പെൺകുഞ്ഞിന്റെ അച്ഛനായത്. താരം തന്നെയാണ് ഈ വിവരം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

‘പ്രിയപെട്ട കൂട്ടുകാരെ, ഇന്ന് രാവിലെ 5 .47 ന് ഞാന്‍ ഈ രാഷ്ട്രത്തിന്റെ രാഷ്ട്ര ‘പിതാവ് ‘ആയി ചുമതലയേറ്റ കാര്യം നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു.. നല്ലൊരു ഉരുക്കു വനിതയെ ഞാന്‍ ഈ രാഷ്ട്രത്തിനായി സമര്‍പ്പിക്കുന്നു’. എന്നും പറഞ്ഞാണ് ബിബിന്‍ കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. പിങ്ക് നിറമുള്ള ടൗവ്വലില്‍ പൊതിഞ്ഞ് കൈയില്‍ പിടിച്ചിരിക്കുന്ന ചിത്രമായിരുന്നു ബിബിന്‍ പങ്കുവെച്ചത്.

Read also: ‘അഭിനയിക്കുന്ന ഓരോ ഷോട്ടിനുമുമ്പും എഴുതുന്ന ഓരോ വാക്കിനുമുമ്പും, മനസ്സിൽ കുമ്പിടുന്ന ഓർമ്മകളിലും ശക്തികളിലും ഒന്ന് അദ്ദേഹത്തിന്റെ കണ്ണിലെ പ്രകാശമാണ്’- മനസ് തുറന്ന് മുരളി ഗോപി