ഭക്ഷണങ്ങളും ഇനി അരികില്‍ പറന്നെത്തും
തലവാചകം കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നിയേക്കാം. അല്ലെങ്കില്‍ ഒരലപ്ം കൗതുകം തോന്നിയേക്കാം. എന്നാല്‍ സംഗതി സത്യമാണ്. ഡ്രോണ്‍ വഴി ഭക്ഷണം ഡെലിവറി നടത്തുന്ന സംവിധാനവും പരീക്ഷിച്ചിരിക്കുകയാണ്. കാലത്തിന് അനുസരിച്ച് ടെക്‌നോളജിയിലും അനുദിനം മാറ്റം വന്നുകൊണ്ടിരിക്കുന്നു.
പലരും ഇന്ന് ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും താത്പര്യപ്പെടുന്നുണ്ട്. ജീവിതസാഹചര്യങ്ങള്‍ മാറി വരുമ്പോള്‍ ഇഷ്ടമുള്ള ഭക്ഷണം വീട്ടുപടിക്കല്‍ എത്താനാണ് പലരും ആഗ്രഹിക്കുന്നത്. എന്നാല്‍ പലപ്പോഴും ഓര്‍ഡര്‍ ചെയ്ത ഭക്ഷണം സമീപത്തെത്താന്‍ സമയം കുറച്ചധികം എടുത്തേക്കാം. ഡ്രോണുകള്‍ വഴി ഭക്ഷണം ഡെലിവറി നടത്തുമ്പോള്‍ ഇതിനു പരിഹാരമാകുന്നു എന്നതാണ് മുഖ്യ ആകര്‍ഷണം.
ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോ ആണ് ഇത്തരത്തില്‍ ഒരു നൂതന ആശയം ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്. ഡല്‍ഹിയിലാണ് സൊമാറ്റോ ആദ്യം ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഭക്ഷണ വിതരണവുമായെത്തുന്നത്.
Read more:ആലാപനത്തില്‍ അതിശയിപ്പിച്ച് സിദ് ശ്രീറാമും ശ്രേയ ഘോഷാലും; ‘എന്‍ജികെ’യിലെ പുതിയ ഗാനം
ഡ്രോണ്‍ ഉപയോഗിച്ചുകൊണ്ടുള്ള ഭക്ഷണ വിതരണത്തിന്റെ ആദ്യ ഘട്ടം തന്നെ പരിപൂര്‍ണ്ണ വിജയകരമായതായാണ് സൊമാറ്റോയുടെ സ്ഥാപകനും സി ഇ ഒ യുമായ ദീപീന്ദര്‍ ഗേയാല്‍ വ്യക്തമാക്കിയിരിക്കുന്നത്. പരീക്ഷണത്തില്‍ പത്തുമിനിറ്റു കൊണ്ട് അഞ്ച് കിലോഗ്രാം ഭാരവുമായി ഡ്രോണ്‍ പറന്നത് അഞ്ച് കിലോമീറ്ററാണ്. ലക്ഷ്യ സ്ഥാനത്ത് ഭക്ഷണം വേഗത്തില്‍ എത്തിക്കാന്‍ ഇത്തരത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുകൊണ്ടുള്ള വിതരണം സഹായിക്കുമെന്നാണ് സൊമാറ്റോ അഭിപ്രായപ്പെടുന്നത്.