‘പറയുവാന്‍ ഇതാദ്യമായ്…’, മനോഹരം ഈ കവര്‍; വീഡിയോ

June 20, 2019

പാട്ടുകള്‍ എക്കാലത്തും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. പ്രത്യേകിച്ച് മനോഹരങ്ങളായ പ്രണയഗാനങ്ങള്‍. മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്ന പാട്ടുകള്‍ക്ക് കവര്‍ വേര്‍ഷനുകള്‍ ഇറങ്ങാന്‍ തുടഹ്ങിയിട്ടും കാലം കുറച്ചേറെയായി. പലപ്പോഴും മനോഹരങ്ഹളായ കവര്‍ സോങുകള്‍ ആസ്വാദകന്റെ ഹൃദയത്തിലേയ്ക്ക് പെയ്തിറങ്ങുന്നു. ഇത്തരത്തില്‍ ഫാട്ടു പ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ‘പറയുവാന്‍…’ എന്നു തുടങ്ങുന്ന മനോഹര പ്രണയഗാനത്തിന് ഒരുക്കിയിരിക്കുന്ന കവര്‍. യദുകൃഷ്ണനാണ് ഈ കവര്‍ വേര്‍ഷന്റെ ആലാപനം.

അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ പ്രിയനടനായി മാറിയ ഷെയ്ന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ഇഷ്‌ക്’. തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ് ഇഷ്‌ക്. ഇഷ്‌കിലേതാണ് ഈ ഗാനം. തെന്നിന്ത്യന്‍ യുവ ഗായകനായ സിദ് ശ്രീറാമാണ് ഈ മനോഹര ഗാനം സിനിമയില്‍ ആലപിച്ചിരിക്കുന്നത്. ജെയ്ക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. അതേസമയം സിദ് ശ്രീറാം ആദ്യമായാണ് ഒരു മലയാള ചിത്രത്തില്‍ ഗാനം ആലപിക്കുന്നത്.

Read more:‘ഫൈനല്‍സി’ലൂടെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച പ്രിയ പ്രകാശ് വാര്യര്‍; വീഡിയോ

ഭാഷ ഭേദമന്യേ മലയാളികള്‍ ഏറ്റുപാടുന്ന നിരവധി തമിഴ്, തെലുങ്ക് ഗാനങ്ങള്‍ സിദ് ശ്രീറാം ആലപിച്ചവയാണ്. ‘എന്നോട് നീ ഇരുന്താള്‍…’, ‘മറുവാര്‍ത്തൈ….’, ‘കണ്ണാന കണ്ണേ…’ തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് ശ്രദ്ധേയനായ സിദ് മലയാളത്തിലേക്കെത്തുമ്പോള്‍ കൈയടിയോടെ ഗാനത്തെ സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകരും.


നോട്ട് എ ലവ് സ്‌റ്റോറി എന്ന ടാഗ് ലൈനോടെയാണ് ഇഷ്‌ക് തീയറ്ററുകളിലേക്കെത്തിയത്. നവഗാതനായ അനുരാജ് മനോഹര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരതി എന്നിവര്‍ ചേര്‍ന്നാണ് ഇഷ്‌കിന്റെ നിര്‍മ്മാണം. ആന്‍ ശീതളാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും ഇഷ്‌കില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സച്ചി എന്നാണ് ഷെയ്ന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിളി പേര്. പ്രമേയത്തിലെ വിത്യസ്തതതന്നെയാണ് ചിത്രത്തെ സ്വീകാര്യമാക്കുന്നതും.