‘സ്വപ്‌നത്തില്‍ പോലും ഞാന്‍ കാണാത്ത ഒരു ഐറ്റം നടക്കാന്‍ പോകുന്നു’; ആ വലിയ സന്തോഷം പങ്കുവച്ച് ജൂഡ്

June 28, 2019

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കും സംവിധാനത്തില്‍ നിന്നും എല്ലാം ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നവര്‍ നിരവധിയാണ്. ഇക്കൂട്ടത്തിലേക്ക് ഇടം പിടിച്ചിരിക്കുകയാണ് സംവിധായകനും നടനും അവതാരകനുമൊക്കെയായ ജൂഡ് ആന്റണി ജോസഫ്. ‘സ്വപനത്തില്‍ പോലും ഞാന്‍ കാണാത്ത ഒരു ഐറ്റം നടക്കാന്‍ പോകുന്നു’ എന്നു പറഞ്ഞുകൊണ്ട് തന്റെ നിര്‍മ്മാണ സംരംഭത്തെക്കുറിച്ച് ജൂഡ് ആന്റണി ജോസഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘അങ്കമാലി ഡയറീസ്’ എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ആന്റണി വര്‍ഗീസ് ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ജൂഡ് ആന്റണിയുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച നിധീഷ് സഹദേവ് ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തെക്കുറിച്ചുള്ള കൂടുല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ജൂഡ് ആന്റണി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്

സിനിമ, ഞാന്‍ സ്വപ്നം കണ്ട എന്റെ സിനിമ…
സ്വപ്നങ്ങളില്‍ കണ്ടിട്ടുണ്ട് എന്നെ ഒരു നടനായി.. സംവിധായകനായി..
പക്ഷേ ഒരിക്കല്‍ പോലും ..സ്വപ്നത്തില്‍ പോലും ഞാന്‍ കാണാത്ത ഒരു
ഐറ്റം നടക്കാന്‍ പോകുന്നു. ഞാന്‍ ഒരു സിനിമ നിര്‍മിക്കുന്നു.
Yes I am producing a film. എന്റെ പടത്തില്‍
എന്നെ സഹായിച്ച നിധീഷ് ആണ് എഴുത്തും സംവിധാനവും.
(അവനെ
ഒന്ന് നോക്കി വച്ചോ.. :))
കൂടെ അനുഗ്രഹ കഴിവുകള്‍ ഉള്ള ഒരു കൂട്ടം ചെറുപ്പക്കാരും. അഭിമാനത്തോടെ അവരെ അവതരിപ്പിക്കാനുള്ള ഭാഗ്യവും എനിക്ക് കിട്ടും.
അരവിന്ദ് കുറുപ്പ് എന്ന എന്റെ സഹോദര തുല്യനായ മനുഷ്യനാണ് എന്റെ ബലം. എന്റെ Coproducer. പ്രവീണ്‍ ചേട്ടന്‍ ആണ് exe producer… എന്റെ വേറൊരു ചേട്ടന്‍.. Anil mathew എന്ന ചങ്ക് പറിച്ചു തരുന്ന കന്‌ട്രോല്ലെര്‍.ഇവരെല്ലാം കൂടെയുണ്ട്.
പക്ഷെ… Antony Varghese എന്ന നടന്‍, അതിലുപരി
എന്റെ സ്വന്തം സഹോദരന്‍ , നാട്ടുകാരന്‍.. സിമ്പിള്‍ മനുഷ്യന്‍.. പുള്ളിയാണ് നായകന്‍….
എന്റെ ഗുരുക്കള്‍ ദീപുവേട്ടന്‍, വിനീത് ബ്രോ, അനൂപേട്ടന്‍, അപ്പു, ദിലീപേട്ടന്‍, പ്രിയ, ആല്‍വിന്‍ ചേട്ടന്‍, മേത്ത സര്‍, ആന്റോ ചേട്ടന്‍
ശാന്ത ചേച്ചി..my family, relatives n friends.. I need ur prayers and blessings. 🙂
ബാക്കി വിവരങ്ങള്‍ പുറകെ. 🙂