‘പടച്ചോനേ നിങ്ങള് കാത്തോളീ….’, ചിരിപ്പിച്ച് രജിഷയും മൊട്ടച്ചിയും പിന്നെ ‘ജൂണിലെ’ താരങ്ങളും: വീഡിയോ

June 29, 2019

തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ‘ജൂണ്‍’. രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രത്തിന്റെ മെയ്ക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മലയാള സിനിമയിലെ ഹിറ്റ് ഡയലോഗുകലുടെ അകമ്പടിയുമുണ്ട് മെയ്ക്കിങ് വീഡിയോയുടെ ഇടയ്ക്ക്. പ്രേക്ഷകരില്‍ ചിരി നിറയ്ക്കുകയാണ് മെയ്ക്കിങ് വീഡിയോ.

നവാഗതനായ അഹമ്മദ് കബീറാണ് ജൂണിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇഫ്തിയാണ് ജൂണിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ കൗമാര കാലഘട്ടം മുതല്‍ വിവാഹം വരെയുള്ള ജീവിതമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. വിത്യസ്തമായ ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ രജിഷ വിജയന്‍ എത്തുന്നതും. ചിത്രത്തിനു വേണ്ടിയുള്ള രജിഷ വിജയന്റെ മെയ്ക്ക് ഓവറും തീയറ്ററുകളില്‍ ശ്രദ്ധ നേടിയിരുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ആദ്യ പ്രണയം, അടുപ്പം, ആദ്യ ജോലി എന്നിങ്ങനെ വിത്യസ്ത തലങ്ങളിലൂടെയാണ് ജൂണിന്റെ സഞ്ചാരം.

Read more:‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’; ശ്രദ്ധേയമായി പുതിയ ടീസര്‍

അതേസമയം രജിഷ വിജയന്‍ പ്രധാന കഥാപാത്രമായെത്തുന്ന ഫൈനല്‍സ് എന്ന ചിത്രവും അണിയറയില്‍ ഒരുക്കത്തിലാണ്. ഒരു സമ്പൂര്‍ണ്ണ സ്‌പോര്‍ട്‌സ് ചിത്രമാണ് ഫൈനല്‍സ്. ഒളിമ്പിക്‌സിനായി തയാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ വിജയന്‍ എത്തുന്നത്. ഇത് ശരി വെയ്ക്കുന്ന തരത്തിലുള്ളതാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും. നവാഗതനായ പി ആര്‍ അരുണ്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. സുരാജ് വെഞ്ഞാരന്മൂടും ഫെനല്‍സില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അതേസമയം ചിത്രത്തില്‍ സുരാജ് വെഞ്ഞറന്മൂടാണ് രജിഷയുടെ അച്ഛനായെത്തുന്നത്. അലീസ് എന്നാണ് രജിഷ വിജയന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.