‘നമുക്കൊരു ഫുള്‍ജാര്‍ സോഡ കാച്ചിയാലോ…’; സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി ഒരു ചിത്രം
മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രമായ ‘തൂവാനത്തുമ്പികള്‍’ എന്ന സിനിമയിലേ ജയകൃഷ്ണന്റെ ആ ഡയലോഗ് ഓര്‍മ്മയില്ലേ… ‘ ഋഷിയോട് പറയുന്ന നമുക്കൊരു നാരങ്ങാവെശ്ശം കാച്ചിയാലോ’ എന്ന സൂപ്പര്‍ഹിറ്റ് ഡയലോഗ്. ജയകൃഷ്ണനായി മോഹന്‍ലാലും ഋഷിയായി അശോകനും വെള്ളിത്തിരയിലെത്തിയിട്ട് കാലങ്ങള്‍ ഏറെ പിന്നിട്ടെങ്കിലും ഈ കോമ്പിനേഷന്‍ എക്കാലത്തും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ ചലച്ചിത്ര ആസ്വാദകര്‍ക്ക് മറ്റൊരു സന്തോ വാര്‍ത്ത കൂടി. മോഹന്‍ലാലും അശോകനും വീണ്ടും ഒന്നിക്കുന്നു. അതും തൃശൂരിനെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍.
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’. ഈ ചിത്രത്തിലാണ് അശോകനും ഒര കഥാപാത്രമായെത്തുന്നത്. അതേസമയം മലയാളികളുടെ പ്രിയതാരം അജു വര്‍ഗീസാണ് ഈ വിശേഷം ആരാധകരുമായി പങ്കുവച്ചത്. മോഹന്‍ലാലും അശോകനും ഒരുമിച്ചുള്ള ഒരു ചിത്രവും താരം പങ്കുവച്ചു. ഒപ്പം ഒരു മനോഹര ക്യാപ്ഷനും ‘വടക്കുന്നാഥന്റെ മണ്ണില്‍ അവര്‍ വീണ്ടും കണ്ടുമുട്ടുന്നു, തൂവാനത്തുമ്പികള്‍ക്കു ശേഷം. ഇത്തവണ ഇട്ടിമാണി മേയ്ഡ് ഇന്‍ ചൈനക്ക് വേണ്ടി !!!
Proud to click this lovely combo !!നമ്മുക്കൊരു ഫുള്‍ ജാര്‍ സോഡാ കാച്ചിയല്ലോ’.
ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തില്‍ തൃശൂര്‍ ഭാഷയിലാണ് മോഹന്‍ലാല്‍ സംസാരിക്കുക എന്നതാണ് മുഖ്യ ആകര്‍ഷണം. നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം താരം തൃശൂര്‍ ഭാഷയുമായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.’തൂവാനത്തുമ്പികളി’ലെ ജയകൃഷ്ണന് ശേഷം ‘ഇട്ടിമാണി’ എന്ന തൃശൂര്‍ക്കാരനായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മേയ്ഡ് ഇന്‍ ചൈന’.
നവാഗതരായ ജിബി, ജോജുവാണ് ഇട്ടിമാണി, മേയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്നത്. ടൈറ്റില്‍ കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ േേമാഹന്‍ലാലിന്റെ കാരക്ടര്‍ പോസ്റ്ററുകളും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.