ശ്രീലങ്ക-ന്യൂസിലൻഡ്; ശ്രീലങ്കയുടെ ബാറ്റിങ് തുടക്കം പാളിച്ചകളോടെ
June 1, 2019
ലോകകപ്പില്‍ മൂന്നാം അങ്കത്തിന് തുടക്കമായി. ശ്രീലങ്കയും ന്യൂസിലൻഡും തമ്മിലുള്ള മത്സരത്തില്‍ ന്യൂസിലൻഡ് ടോസ് നേടി. ടീം ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. അതേസമയം ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ തുടക്കം പാളിച്ചകളോടെയാണ്, നിലവില്‍ മൂന്ന് ഓവറുകള്‍ പിന്നിടുന്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 12 റണ്‍സാണ് ശ്രീലങ്കന്‍ പട നേടിയിരിക്കുന്നത്.
ഗപ്റ്റിൽ, മൺറോ, വില്ല്യംസൺ, ടെയ്ലർ എന്നീ താരങ്ങളുമായി ന്യൂസിലൻഡ് ബാറ്റിംഗ് നിരയിലും ട്രെൻ്റ് ബോൾട്ട്, ലോക്കി ഫെർഗൂസൻ, മാറ്റ് ഹെൻറി എന്നിവരുമായി ബൗളിംഗ് നിരയിലും സർപ്രൈസുകളില്ല. അതേസമയം ശ്രീലങ്കൻ ടീമിൽ വെറ്ററൻ പേസർ ലസിത് മലിംഗ ഉൾപ്പെട്ടിട്ടുണ്ട്.