അറിയാതെ പോകരുത് പഞ്ചസാരയുടെ ഈ ഗുണങ്ങൾ
ഗുണങ്ങളും ദോഷങ്ങളും ഉള്ള ഭക്ഷണ വസ്തുവാണ് പഞ്ചസാര. പഞ്ചസാരയിലടങ്ങിയിരിക്കുന്ന കലോറി ശരീരത്തിനാവശ്യമായ ഊര്‍ജ്ജം നല്കുന്നു.. മിതമായി പഞ്ചസാരയുപയോഗിക്കുന്നത് ശരീരത്തിന് ആരോഗ്യപ്രശ്നങ്ങള്‍ കുറയ്ക്കും. ശരീത്തിനാവശ്യമായ എണ്ണ നല്കാന് പഞ്ചസാരയുടെ ഉപയോഗം സഹായിക്കും. ഗ്ലൂക്കോസും ഫ്രൂക്ടോസും കൃത്യമായ അളവില്‍ ശരീരത്തിനാവശ്യമാണ്. പഞ്ചസാരയുടെ മിതമായ ഉപയോഗം ഇത് ക്രമമാക്കുന്നു. എന്നാൽ പഞ്ചസാരയ്ക്ക് പിന്നെയുമുണ്ട് ഏറെ ഗുണങ്ങൾ ചർമ്മ സംരക്ഷണത്തിന് നല്ലൊരു പരിഹാരമാണ് പഞ്ചസാര.
സൗന്ദ്യര്യ സംരക്ഷണത്തിന് ഏതറ്റം വരെയും പോകാൻ എല്ലാവരും തയാറാണ്. എന്നാൽ ഇന്ന് മാർക്കറ്റുകളിൽ ലഭിക്കുന്ന പല ചർമ്മ സംരക്ഷണ വസ്തുക്കളിലും രാസ പദാർത്ഥങ്ങളുടെ അളവ് വളരെയധികമാണ്. ഇത് ചർമ്മത്തിന് ദോഷം ചെയ്യും. നമുക്ക് വീടുകളിൽ സുലഭമായി ലഭിക്കുന്ന പല വസ്തുക്കളും ചർമ്മ സംരക്ഷണത്തിന് അത്യുത്തമമാണ്. മുഖത്തെ രോമവളര്‍ച്ച തടയുന്നതിനും, ചുണ്ടുകളിലെയും കാലുകളിലെയും വിണ്ടുകീറലും വരൾച്ചയും ഇല്ലാതാക്കുന്നതിനും, മുഖത്തെ ബ്ളാക്ക് ഹെഡ്സിനുമൊക്കെ ഒരു പരിഹാരമാണ് പഞ്ചസാര.
പഞ്ചസാരയും നാരങ്ങാനീരും വെള്ളവും ഉപയോഗിച്ച് തയ്യാറാക്കുന്ന മിശ്രിതം ഉപയോഗിച്ച് ഫേഷ്യല്‍ ചെയ്താല്‍ മുഖത്തെ രോമവളര്‍ച്ച കുറയ്ക്കാനാകും. അതുപോലെ മുഖത്തെ ബ്ലാക്ക് ഹെഡ്സ് ഇല്ലാതാക്കാനും അത്യുത്തമമാണ് ഈ മസാജ്.
ചുണ്ടുകള്‍ക്ക് നിറം വരാനും വരണ്ട ചുണ്ടുകളെ മാറ്റി മനോഹരമാക്കാനും പഞ്ചസാര ചുണ്ടില്‍ തേക്കുന്നത് നല്ലതാണ്. ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും കുറച്ചു തുള്ളി ഒലിവ് എണ്ണയും കൂടി വിണ്ടുകീറല്‍ ഉള്ള ഭാഗത്ത് നന്നായി തേക്കുക. പത്തു മിനിട്ടിനുശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയുക. സ്ഥിരമായി ഇങ്ങനെ ചെയ്താല്‍, കാല്‍പ്പാദം നന്നായി മൃദുവാകും.
അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്ന പല വസ്തുക്കളെയും നശിപ്പിച്ച് ഇല്ലാതാക്കാന്‍ പഞ്ചസാരയിട്ട് കത്തിച്ചാല്‍ മതിയാകും.