പെഡ്രോയ്ക്ക് ഇനി നടക്കാം; ആമയ്ക്ക് വീൽ ചെയർ ഒരുക്കി യുവതി

June 24, 2019

മൃഗ സ്നേഹികളായ പല മനുഷ്യരെയും നാം കാണാറുണ്ട്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് സാന്ദ്രാ ട്രെയലർ എന്ന മൃഗ സ്നേഹിയാണ്. രണ്ടുകാലുകളും നഷ്ടപെട്ട ആമയ്ക്ക് വീൽ ചെയർ ഒരുക്കി  സാന്ദ്രാ ട്രെയലർ എന്ന യുവതി സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. 15 വയസ് പ്രായമുളള പെഡ്രോ എന്ന തന്റെ പ്രിയപ്പെട്ട വളർത്താമയ്ക്കാണ് സാന്ദ്ര വീൽ ചെയർ ഒരുക്കിയത്..

സാന്ദ്രാ പെഡ്രോ പെഡ്രോ എന്ന ആമയെ  സ്വന്തമാക്കുമ്പൾ ഈ ആമയ്ക്ക്  മൂന്ന് കാലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരിക്കൽ വീട്ടിൽ നിന്നും കാണാതായ പെഡ്രോ പിന്നീട് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് തിരിച്ചെത്തിയത്. തിരിച്ചെത്തിയപ്പോൾ ആകെ രണ്ടു കാലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീട് പെഡ്രോയെയും കൊണ്ട് സാന്ദ്ര ആശുപത്രിയിലേക്ക് നീങ്ങി. അവിടെത്തിയപ്പോൾ കൃത്രിമക്കാൽ വച്ചുപിടിപ്പിക്കാൻ ബുദ്ധിമുട്ടാണെന്ന് ഡോക്‌ടറുമാർ വിധിയെഴുതി. എന്നാൽ കാലുകൾക്ക് പകരമായി ചക്രങ്ങൾ വെച്ചുപിടിപ്പിക്കാമെന്ന ഒരു ആശയം ചില ഡോക്ടർമാർ പറഞ്ഞു. പിന്നീട് പെഡ്രോയുടെ ജീവിതം ആ ചക്രങ്ങളിലായി.


ചക്രം ഉപയോഗിച്ച് നടക്കുന്ന പെഡ്രോയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതോടെ പെഡ്രോയ്ക്കും വീട്ടുടമ സാന്ദ്രയ്ക്കും അഭിനന്ദനവുമായി നിരവധി കമന്റുകളും വരുന്നുണ്ട്.