നടി വിഷ്ണുപ്രിയ വിവാഹിതയായി; ചിത്രങ്ങൾ കാണാം
June 21, 2019
ചലച്ചിത്ര താരം വിഷ്ണുപ്രിയ പിള്ള വിവാഹിതയായി. സംവിധായകനും നിർമ്മാതാവുമായ ഈസ്റ്റ് കോസ്റ്റ് വിജയൻറെ മകൻ വിനയ് വിജയ് ആണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഇന്നലെ ആലപ്പുഴയിൽ വച്ചായിരുന്നു വിവാഹം.
2017 ൽ പുറത്തിറങ്ങിയ സ്പീഡ് ട്രാക്ക് എൻ ചിത്രത്തിലൂടെയാണ് വിഷ്ണുപ്രിയ ചലച്ചിത്ര രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. പിന്നീട് ചെറുതും വലുതുമായ നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. വരൻ വിനയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തിരുന്നു. 29 ന് തിരുവനന്തപുരത്ത് വച്ച് വിവാഹ വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.