ഒറ്റ ഷോട്ട്, കിടിലന്‍ എനര്‍ജി; അതിശയിപ്പിച്ച് വിജയ് ദേവരക്കൊണ്ട; മനോഹരം ഈ ‘കാന്റീന്’ ഗാനം

കുറഞ്ഞ കാലയളവു കൊണ്ട് ഏറെ ആരാധകരെ നേടിയ താരമാണ് വിജയ് ദേവരക്കൊണ്ട. ‘അര്ജ്ജുന് റെഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരക്കൊണ്ട പ്രേക്ഷക ഹൃദയം കീഴടക്കിയത്. തെലുങ്കില്‍ മാത്രമല്ല മലയാളത്തില്‍ പോലും വിജയ് ദേവരക്കൊണ്ടയ്ക്ക് ആരാധകര്‍ ഏറെയാണ്. താരത്തിന്റെ അഭിനയവും ഡാന്‍സുമെല്ലാം വെള്ളിത്തിരയില്‍ കൈയടി നേടുന്നു.
ഇപ്പോഴിതാ വീണ്ടും ആരാധകരെ അതിശയിപ്പിച്ചിരിക്കുകയാണ് വിജയ് ദേവരക്കൊണ്ട. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ഡിയര്‍ കോമ്രേഡ്’ എന്ന ചിത്രത്തിലെ ഒരു ഗാനമാണ് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുന്നത്. ഗാനരംഗത്തെ വിജയ് ദേവരക്കൊണ്ടയുടെ എനര്‍ജി ലെവലിനെ പ്രശംസിക്കുകയാണ് ചലച്ചിത്രലോകം. അതേസമയം ഒറ്റ ഷോട്ടിലാണ് ഈ കാന്റീന് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഇതുതന്നെയാണ് ഈ മനോഹര ഗാനത്തിന്റെ മുഖ്യ ആകര്‍ഷണവും. ജസ്റ്റിന് പ്രഭാകരന് ആണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ജെയ്ക്സ് ബിജോയ് ആണ് മലയാളത്തില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
Read more:ആഹാ, എന്താ ഒരു താളം!; കൈയടി നേടി ‘പൊറിഞ്ചുമറിയംജോസി’ലെ പാട്ട്
ഭരത് കമ്മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡിയര്‍ കോമ്രേഡ്. കന്നട, തമിഴ്, മലയാളം എന്നീ മൂന്നുഭാഷകളില്‍ ചിത്രം തീയറ്ററുകളിലെത്തും. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ടാക്സിവാല എന്ന സിനിമയ്ക്ക് ശേഷം വിജയ് ദേവരക്കൊണ്ട കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഡിയര്‍ കോമ്രേഡ്. ശ്രുതി രാമചന്ദ്രനും ഈ സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ജൂലൈ 26 ന് ഡിയര്‍ കോമ്രേഡ് തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
അതേസമയം ഡിയര്‍ കോമ്രേഡ് എന്ന സിനിമയില്‍ സിദ് ശ്രീറാമും ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ഈ ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. ഭാഷ ഭേദമന്യേ മലയാളികള്‍ ഏറ്റുപാടുന്ന നിരവധി തമിഴ്, തെലുങ്ക് ഗാനങ്ങള്‍ സിദ് ശ്രീറാം ആലപിച്ചവയാണ്. ‘എന്നോട് നീ ഇരുന്താള്‍…’, ‘മറുവാര്‍ത്തൈ….’, ‘കണ്ണാന കണ്ണേ…’ തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് ശ്രദ്ധേയനാണ് സിദ് ശ്രീറാം.