ഈ ‘ലൂക്ക’ കായലിന്റെ ഭംഗി പകര്‍ത്തുകയാണ്; വീഡിയോ പങ്കുവച്ച് അഹാന

July 2, 2019

ടൊവിനോ തോമസ് പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ലൂക്ക’. ‘ലൂക്ക’ എന്ന സിനിമയ്ക്കു വേണ്ടിയുള്ള ടൊവിനോയുടെ ലുക്കും നേരത്തെ മുതല്‍ക്കെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഒരു റൊമാന്റിക് എന്റര്‍ടെയ്‌നറാണ് ‘ലൂക്ക’. ഒപ്പം നിറയെ സസ്‌പെന്‍സുമുണ്ട് ചിത്രത്തില്‍. അഹാന കൃഷ്ണയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. അഹാന കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചെറുവീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. ലൂക്കയുടെ ചിത്രീകരണസമയത്തുള്ള ഒരു വീഡിയോയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ‘തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിക്കു വേണ്ടി കായലിന്റെ ഭംഗി പകര്‍ത്തുന്ന ലൂക്ക’ എന്ന ക്യാപ്ഷനോടുകൂടിയാണ് അഹാന ടൊവിനോയുടെ വീഡിയോ പങ്കുവച്ചത്.

പ്രണയത്തിന്റെ ആഴവും പരപ്പുമെല്ലാം ആവേളം ആവാഹിച്ച ചിത്രമാണ് ലൂക്ക. കലാകാരനും ശില്പിയുമായ ലൂക്ക എന്ന വ്യക്തിയുടെ കഥ പറയുന്ന ചിത്രമാണ് ലൂക്ക. അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അരുണും മൃദുല്‍ ജോര്‍ജും ചേര്‍ന്ന് ‘ലൂക്ക’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവി ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. നിഖില്‍ വേണു എഡിറ്റിങും നിര്‍വ്വഹിക്കുന്നു. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് നിര്‍മ്മാണം.

Read more:ഫുട്‌ബോള്‍ കോച്ചായ മൈക്കിള്‍; ‘ബിഗിലി’ലെ ഒരു വിജയ് കഥാപാത്രം ഇങ്ങനെ

ചുരുങ്ങിയ കാലംകൊണ്ടുതന്നെ പ്രേക്ഷക ഹൃദയം കവര്‍ന്ന നടനാണ് ടൊവിനോ തോമസ്. ടൊവിനോയുടെ ഓരോ കഥാപാത്രങ്ങളെയും ആസ്വാദകര്‍ ഇരും കൈയും നീട്ടി സ്വീകരിച്ചു. അപ്പുവേട്ടനും മാത്തനും മറഡോണയുമെല്ലാം പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ച ടൊവിനോടുടെ കഥാപാത്രങ്ങളാണ്. അടുത്തിടെ പുറത്തിറങ്ങിയ ‘ഉയരെ’, ‘വൈറസ്’, ‘ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു’ എന്നീ ചിത്രങ്ങളിലെയും ടൊവിനോയുടെ കഥാപാത്രങ്ങള്‍ക്ക് വലിയ പ്രേക്ഷക സ്വീകാര്യത ലഭിക്കുന്നുണ്ട്.

 

View this post on Instagram

 

Luca shooting videos for @tovinothomas ‘s instagram stories.

A post shared by Ahaana Krishna (@ahaana_krishna) on